KeralaLatest NewsNews

തന്നേയും ഇസ്ലാം മതത്തിലേക്ക് മാറ്റാന്‍ മകള്‍ ശ്രമം നടത്തി: അഖിലയുടെ മാതാവ്

വൈക്കം: തന്നേയും ഇസ്ലാം മതത്തിലേക്ക് മാറ്റാന്‍ മകള്‍ ശ്രമം നടത്തിയിരുന്നതായി ഹാദിയയുടെ അമ്മ പൊന്നമ്മ പറയുന്നു. പെട്ടെന്ന് സമ്പന്നയാകാനുള്ള വഴി മുസ്ലീം ആവുക എന്നതാണെന്ന് അവള്‍ വിശ്വസിച്ചു. ബഹുദൈവ വിശ്വാസി ആയത് കൊണ്ട് നരകത്തില്‍ പോകുമെന്ന് അഖില ഹാദിയ പറഞ്ഞുവെന്ന് പൊന്നമ്മ ഇന്ത്യന്‍ എക്സ്പ്രസിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

രണ്ട് വര്‍ഷമായി പൊന്നമ്മ ഉറങ്ങിയിട്ടില്ല. മകളെ തിരിച്ചു കിട്ടാന്‍ വേണ്ടി ദൈവങ്ങളോട് കേണപേക്ഷിക്കുകയാണ് ഈ അമ്മ. ഹാദിയയുടെ പിതാവ് അശോകന്റെ സ്ഥിതിയും മറിച്ചല്ല. താൻ സിഗററ്റിലും മദ്യത്തിലും അഭയം തേടുമ്പോൾ ഭാര്യ കടയിൽ പോകുകയാണെന്ന് പറഞ്ഞു അമ്പലത്തിൽ പോയി പ്രാർത്ഥനയാണ്. അവൾക്ക് അതല്ലാതെ മറ്റു വഴിയില്ലല്ലോ വേദനയോടെ അശോകൻ പറഞ്ഞു.കമ്മ്യൂണിസ്റ്റ്കാരനായ അശോകന്‍ നിരീശ്വരവാദിയാണ്. പ്രതിസന്ധി ഘട്ടത്തില്‍ ദൈവത്തെ തേടി പോകാറില്ലെന്ന് അശോകന്‍ പറയുന്നു.

തങ്ങളുടെ പരിചയത്തില്‍ ആര്‍ക്കും മുസ്ലിം സമുദായവുമായി ബന്ധമില്ല. ഇത്തരം ഒരു ചതി പറ്റുമെന്ന് കരുതിയില്ല. മകളുടെ ഇപ്പോഴത്തെ മാനസിക അവസ്ഥ ശരിയല്ലെന്നും ഹാദിയയുടെ മാതാവ് നേരത്തെ മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചിരുന്നു.ഷെഫിന്‍ ഭര്‍ത്താവാണെന്നത് സുപ്രീംകോടതി അംഗീകരിച്ചിട്ടില്ല എന്ന് അശോകനും പറഞ്ഞു. മകൾ പോയ ശേഷം കരഞ്ഞു കലങ്ങിയ കണ്ണുകളുമായാണ് ഈ മാതാ പിതാക്കൾ കഴിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button