കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട നടനാണ് അശോകൻ. നാല് പതിറ്റാണ്ടായി സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരത്തെ അനുകരിച്ച് നിരവധി മിമിക്രി കലാകാരന്മാർ എത്താറുണ്ട്. ഇപ്പോൾ, കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ തന്നെ അനുകരിക്കുന്നവരെ കുറിച്ച് അശോകൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. പല കോമഡി ആർട്ടിസ്റ്റുകളും അമരത്തിലെ താൻ ചെയ്ത സീനുകളാണ് അനുകരിക്കാറുള്ളതെന്നും അതിൽ തന്നെ നന്നായും മോശമായും ചെയ്യുന്നവരുണ്ടെന്നും അശോകൻ പറയുന്നു. അസീസ് നെടുമങ്ങാട് തന്നെ അനുകരിക്കുന്നത് നന്നായിട്ട് തോന്നിയിട്ടില്ലെന്നും അശോകൻ കൂട്ടിച്ചേർത്തു.
കണ്ണൂർ സ്‌ക്വാഡിലെ ഒരു പ്രധാന കഥാപാത്രമായ അസീസ് നെടുമങ്ങാട് അശോകനെ നല്ലരീതിയിൽ അനുകരിക്കാറുണ്ടെന്ന അവതാരികയുടെ വാക്കുകൾക്ക്, തനിക്കങ്ങനെ തോന്നിയിട്ടില്ലെന്ന് അശോകൻ മറുപടി നൽകി. താൻ മുന്നെ പറഞ്ഞ മോശമായിട്ട് അനുകരിക്കുന്ന ഒരാളായിട്ടാണ് അസീസിനെ തോന്നിയതെന്നും അശോകൻ കൂട്ടിച്ചേർത്തു.
അശോകന്റെ വാക്കുകൾ ഇങ്ങനെ;
‘മിമിക്രിക്കാർ നല്ലതായി ചെയ്യുന്നവരുമുണ്ട്. അതുപോലെ നമ്മളെ വളരെ മോശമായിട്ട് അനുകരിക്കുന്ന ആളുകളുമുണ്ട്. നമ്മളെ ഇറിറ്റേറ്റ് ചെയ്യുന്ന ആളുകളുമുണ്ട്. നല്ലതായിട്ട് ചെയ്ത പലരുമുണ്ട്. ഉള്ളതിന്റെ പത്ത് മടങ്ങ് കൂട്ടിയാണല്ലോ പലരും കാണിക്കുക. അമരം സിനിമയിൽ ഞാനങ്ങനെ നോക്കിയിട്ടുണ്ടോ എന്ന് എനിക്കറിയില്ല. എവിടെയെങ്കിലും ഒരു മൈന്യൂട്ടായിട്ടുള്ള പോയിന്റിൽ പിടിച്ചിട്ടാണ് അവർ വലിച്ച് നീട്ടുന്നത്.
നമ്മളെ കളിയാക്കി ചെയ്യുന്ന ധാരാളം ആളുകൾ ഉണ്ട്. അവരൊക്കെ നമ്മളെപ്പോലെയുള്ള ആക്ടേഴ്‌സിനെ കൊണ്ട് പേരെടുക്കുന്നു പൈസ കിട്ടുന്നു, ജീവിക്കുന്നു. അവരങ്ങനെ ചെയ്‌തോട്ടെ. മനപ്പൂർവം കളിയാക്കി ചെയ്യുന്ന കുറേ പേരുണ്ട്. സ്‌നേഹം കൊണ്ട് ചെയ്യുന്നവരുമുണ്ട്. സ്‌നേഹം കൊണ്ട് ചെയ്യുമ്പോൾ ഒറിജിനൽ ആയിട്ടേ ചെയ്യുകയുള്ളൂ. അല്ലാതെ സ്ഥിരമായി തന്നെ ചെയ്യുന്ന പലരുമുണ്ട്. എനിക്ക് അത്രയും തോന്നുന്നില്ല.
വടക്കന്‍ ഗാസയിലേക്ക് കടന്നുകയറി ഇസ്രയേല്‍ ടാങ്കുകള്‍, കരമാര്‍ഗ്ഗം ആക്രമണം ആരംഭിച്ചതായി ഇസ്രയേല്‍
അസീസ് നന്നായിട്ട് മിമിക്രി ചെയ്യുന്ന ഒരാളാണ്. അസീസ് ഞാൻ മുമ്പേ പറഞ്ഞ ആളുകളിൽ പെടുന്ന ഒരാളാണ്. പുള്ളിയൊക്കെ നമ്മളെപ്പോലുള്ള കുറെ ആക്ടേഴ്‌സിനെ മിമിക്രി ചെയ്തിട്ടാണ് പോപ്പുലർ ആയതെന്ന് അങ്ങേരു തന്നെ പറഞ്ഞിട്ടുണ്ടല്ലോ. അത് ഓരോരുത്തരുടെ ഇഷ്ടം. മിമിക്രി കാണിക്കുന്നത് ഓരോരുത്തരുടെ തൊഴിൽ അല്ലേ. നമുക്ക് അതിനകത്ത് ഒന്നും പറയാൻ പറ്റില്ല,’
Post Your Comments