KeralaLatest NewsNews

കേരളത്തില്‍ നിന്ന് പ്രത്യേക ട്രെയിന്‍

തിരുവനന്തപുരം•തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്ക് പ്രത്യേക നിരക്കിലുള്ള ട്രെയിന്‍ സര്‍വീസ് നടത്തും. ഡിസംബര്‍ 3 ന് ഉച്ചതിരിഞ്ഞ് 3:45 ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന 06008 ാം നമ്പര്‍ ട്രെയിന്‍ പിറ്റേന്ന് രാവിലെ 10:15 ന് ചെന്നൈ സെന്‍ട്രലില്‍ എത്തിച്ചേരും.

2-എ.സി 2 ടയര്‍ കോച്ചുകള്‍, 2-എ.സി 3 ടയര്‍ കോച്ചുകള്‍, 6-സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍, 4-ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍, 2 ലഗേജ്-കം-ബ്രേക്ക് വാനുകളും ട്രെയിനിലുണ്ടാകും.

കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൌണ്‍, ആലുവ, തൃശൂര്‍, പാലക്കാട്‌, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോളാര്‍പേട്ട, കാട്പടി, ആരക്കോണം, പെരമ്പൂര്‍ എന്നിവടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാകും.

ഈ ട്രെയിനിലേക്കുള്ള ടിക്കറ്റ് റിസര്‍വേഷന്‍ ഡിസംബര്‍ 1 ന് രാവിലെ 8.00 മുതല്‍ ആരംഭിക്കുമെന്നും ദക്ഷിണ റെയില്‍വേ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button