കോയമ്പത്തൂര്‍: സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം പഠിക്കുവാന്‍ എത്തിയ ഹാദിയ ഭര്‍ത്താവുമായി ഫോണില്‍ ബന്ധപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. ഷെഫിന് ജഹാനുമായി ഫോണില്‍ ബന്ധപ്പെട്ടെന്ന് കോളേജ് കേന്ദ്രങ്ങള്‍ തന്നെയാണ് പുറത്തുവിട്ടത്. ബുധനാഴ്ച പുലര്‍ച്ചെ പ്രിന്‍സിപ്പാളിന്റെയും പോലീസിന്റെയും അനുമതിയുടെയാണ് ഫോണ്‍വിളിച്ചത്. ഇവര്തമ്മില് കാണുവാനും സാധ്യതകളുണ്ടെന്നാണ് റിപ്പോര്‍ട്ടുള്ളത്. ഇതിനായി അടുത്ത ദിവസം സേലത്തേക്ക് എത്തുമെന്നും സൂചനയുണ്ട്.
ഹാദിയയെ കാണുന്നതിന് മുന്‍കൂട്ടി അനുമതി വാങ്ങണമെന്ന് പ്രിന്‍സിപ്പലിന്റെ നിര്‍ദ്ദേശമുണ്ട്. ഇതിന് ഹാദിയ പോലീസിന് പരാതി നല്‍കുകയും ചെയ്തിരുന്നുവെന്നാണ് സൂചന. ഹാദിയക്ക് സുരക്ഷ ഒരുക്കുന്നതിനായി ഹോസ്റ്റലില്‍ നിലവില്‍ ഒരു സബ് ഇന്‍സ്പെക്ടര്‍, ഒരു വനിത ഹെഡ് കോണ്‍സ്റ്റബിള്‍, രണ്ടു പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരടങ്ങുന്ന സംഘമാണ് സുരക്ഷ ഡ്യൂട്ടിയിലുള്ളത്. ബുധനാഴ്ച രാവിലെ ഹാദിയ കോളജിലേക്ക് പോയിരുന്നുവെങ്കിലും ക്ലാസില്‍ ഹാജരായില്ല. എംജിആര്‍ മെഡിക്കല്‍ സര്‍വകലാശാലയിലേക്ക് അപേക്ഷയും നല്‍കിയിട്ടുണ്ട്.
Post Your Comments