അഹമ്മദാബാദ്: ഗുജറാത്തില്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാധാന്യം നല്കുന്ന ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് കഴിഞ്ഞദിവസമാണ് പുറത്തിറക്കിയത്. പട്ടികയില്‍ ശ്രദ്ധേയയാണ് ശ്വേത ബ്രഹ്മബട്ട് എന്ന 34കാരി. മണിനഗര്‍ മണ്ഡലത്തിലാണ് ശ്വേത കോണ്‍ഗ്രസ് ടിക്കറ്റില്‍ ബിജെപിക്കെതിരെ പോരാട്ടത്തിന് ഇറങ്ങുന്നത്.
പ്രമുഖ കോണ്‍ഗ്രസ് നേതാവായ നരേന്ദ്ര ബ്രഹ്മഭട്ടിന്റെ മകളായ ശ്വേതയ്ക്ക് 2012ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചിരുന്നെങ്കിലും നിരാകരിക്കുകയായിരുന്നു. ലണ്ടനില്‍ നിന്നും എംബിഎ ബിരുദം കരസ്ഥമാക്കിയ ശ്വേത നിരവധി വിദേശ ബാങ്കുകളില്‍ സേവനമനുഷ്ഠിച്ചു. ബംഗളൂരിലെ ഐഐഎമ്മിലെ രാഷ്ട്രീയ നേതൃത്വ കോഴ്സിലെ അനുഭവങ്ങളും ഈ യുവസുന്ദരിക്ക് കരുത്തുപകരുന്നു.
യുഎന്നിന്റെ പ്രത്യേക സ്കോളര്‍ഷിപ്പും ശ്വേതയ്ക്ക് ലഭിച്ചിട്ടുണ്ട്. സാമൂഹ്യസേവനങ്ങളിലൂടെ മണിനഗര്‍ വാസികള്‍ക്കും പ്രിയങ്കരിയാണ് ശ്വേത. മണ്ഡലത്തിലെ 40 ശതമാനത്തിലധികം വരുന്ന സ്ത്രീ വോട്ടര്‍മാരിലും യുവാക്കളിലുമാണ് ശ്വേതയുടെ പ്രതീക്ഷ.
Post Your Comments