Latest NewsIndiaNews

മകനെ പറ്റി മോശം കമന്റ്: എഎപി പ്രവര്‍ത്തകന്റെ കരണത്തടിച്ച് കോണ്‍ഗ്ര്‌സ് സ്ഥാനാര്‍ത്ഥി, വീഡിയോ

ന്യൂഡല്‍ഹി: മകനെ പറ്റി മോശം കമന്റ്ടിച്ചതിന് എഎപി പ്രവര്‍ത്തകന്റെ കരണത്തടിച്ച് കോണ്‍ഗ്ര്‌സ് സ്ഥാനാര്‍ത്ഥി അല്‍ക ലാംബ. ഇതേതുടര്‍ന്ന് പോളിങ് ബൂത്തിന് മുന്നില്‍ എഎപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കം നടന്നു. മഞ്ജു കാ തില ബൂത്തിനു മുന്നിലാണ് സംഭവം. പോലീസ് ഉദ്ദ്യോസ്ഥരും പോളിങ് ഉദ്യോഗസ്ഥരും ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്.

ചാന്ദ്‌നി ചൗക്കിലെ എഎപി എംഎല്‍എ ആയിരുന്ന അല്‍ക്ക, അരവിന്ദ് കേജ്രിവാളുമായുണ്ടായ അഭിപ്രായഭിന്നതയെ തുടര്‍ന്നാണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് മടങ്ങിയത്. മകനെ പറ്റി മോശം കമന്റ് പറഞ്ഞതാണ് പ്രകോപനം. എഎപി പ്രവര്‍ത്തകനെതിരെ അല്‍ക്ക ഉദ്യോഗസ്ഥരോട് പരാതിപ്പെട്ട ചെയ്ത ശേഷമാണ് മടങ്ങിയത്. അല്‍ക്കയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി നല്‍കുമെന്ന് എഎപി നേതാവ് സഞ്ജയ് സിങ് പറഞ്ഞു.

തെരഞ്ഞെടുപ്പിനു മുമ്പ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അല്‍ക ലാംബ രംഗത്തെത്തിയിരുന്നു. കെജ്രിവാള്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ്. ലക്ഷങ്ങള്‍ മുടക്കി കള്ളപ്രചാരണം നടത്തുകയാണ് എഎപി. സ്ത്രീ സുരക്ഷ പദ്ധതികളും സൗജന്യ വൈദ്യുതി, വെള്ളം എന്നിവയും വോട്ട് ലക്ഷ്യം വച്ച് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടപ്പിലാക്കിയവയാണെന്ന് അല്‍ക ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button