Latest NewsIndiaNews

വീണതിന് ശേഷമാണ് കുട്ടികൾ നടക്കാൻ പഠിക്കുന്നത്: തോൽവിയെക്കുറിച്ച് കോൺഗ്രസ് സ്ഥാനാർത്ഥി ‘മിസ് ബിക്കിനി ഇന്ത്യ’ അർച്ചന

ലക്നൗ: യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്റ്റാർ ക്യാൻഡിഡേറ്റ് ആയിരുന്നു മോഡലും ‘മിസ് ബിക്കിനി ഇന്ത്യ’യുമായ അർച്ചന. എന്നാൽ, തെരഞ്ഞെടുപ്പിൽ വെറും 1,519 വോട്ടുകൾ മാത്രമാണ് അർച്ചനയ്ക്ക് ലഭിച്ചത്. വീണതിന് ശേഷമാണ് കുട്ടികൾ നടക്കാൻ പഠിക്കുന്നതെന്നും ഗർഭപാത്രത്തിൽ നിന്ന് നടക്കാൻ പഠിച്ചതിന് ശേഷം ആരും ജനിക്കുന്നില്ലെന്നും തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം, അർച്ചന വ്യക്തമാക്കി.

മിസ് ബിക്കിനി ഇന്ത്യ 2018, മിസ് ഉത്തർപ്രദേശ് 2014, മിസ് കോസ്മോ വേൾഡ് 2018 എന്നിവ നേടിയിട്ടുള്ള അർച്ചന, 2021 നവംബറിലാണ് കോൺഗ്രസ് പാർട്ടിയിൽ ചേർന്നത്. ഹസ്തിനപുരിയിലെ ജനങ്ങളിൽ നിന്ന് വളരെയധികം സ്നേഹം ലഭിച്ചെങ്കിലും തനിക്ക് അവരുടെ വിശ്വാസം നേടാൻ കഴിഞ്ഞില്ലെന്ന് അർച്ചന പറയുന്നു.

‘സാധാരണക്കാരെ വെടിവെയ്ക്കാനുള്ള ഉത്തരവ് പാലിക്കാത്ത സൈനികർക്ക് നേരെ വെടിയുതിര്‍ത്ത് റഷ്യന്‍ സൈന്യം’: വെളിപ്പെടുത്തൽ

‘എനിക്ക് ഹസ്തിനപുരിയിലെ ജനങ്ങളിൽ നിന്ന് വളരെയധികം സ്നേഹം ലഭിച്ചു… എനിക്ക് അവരുടെ വിശ്വാസം ലഭിച്ചില്ല. അധികം വൈകാതെ ഞാനും അവരുടെ വിശ്വാസം നേടിയെടുക്കും. വീണതിന് ശേഷമാണ് കുട്ടി നടക്കാൻ പഠിക്കുന്നത്… ഗർഭപാത്രത്തിൽ നിന്ന് പഠിച്ച് ആരും ജനിക്കുന്നില്ല,’ അർച്ചന വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പിൽ അർച്ചന ഗൗതമിന് 1,519 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ബിജെപി സ്ഥാനാർത്ഥി ദിനേശ് 1,07,587 വോട്ടുകൾക്ക് വിജയിച്ചപ്പോൾ, എസ്പി സ്ഥാനാർത്ഥി യോഗേഷ് വർമ്മയ്ക്ക് 1,00,275 വോട്ടുകൾ ലഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button