ഭോപ്പാല്‍ : തെരഞ്ഞെടുപ്പിലെ വന്‍ വിജയത്തിനായി ബിജെപിയെ അനുകരിച്ച് കോണ്‍ഗ്രസ്. മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ ഹാട്രിക് വിജയത്തിനായി പഠിച്ച പണി പതിനെട്ടും പയറ്റുകയാണ് കോണ്‍ഗ്രസ്. ഇതിനായി സന്യാസിനിയെ മത്സരിപ്പിക്കാനുള്ള തീരുമാനവുമായി കോണ്‍ഗ്രസ് രംഗത്തിറങ്ങിയിരിക്കുകയാണ്. ബിജെപിയ്ക്ക് മറുപടി എന്നതിലുപരി ജ്യോതിരാദിത്യ സിന്ധ്യയെ പാഠം പഠിപ്പിക്കുക എന്നതാണ് കമല്‍നാഥിന്റെ ലക്ഷ്യം. ഇതിനായി എല്ലാ വശങ്ങളും പരിശോധിച്ചാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തീരുമാനിച്ചത്. 28 സീറ്റുകളിലേക്കാണ് നവംബര്‍ മൂന്നിന് ഉപതിരഞ്ഞെടുപ്പ്. 230 അംഗ നിയമസഭയില്‍ ബിജെപിക്ക് 107, കോണ്‍ഗ്രസിന് 88 എന്നിങ്ങനെയാണ് അംഗബലം.
Read Also : വീണ്ടും ഏറ്റുമുട്ടൽ : ഭികരരെ വധിച്ചു
ഇക്കൂട്ടത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കാണാത്ത അപൂര്‍വമായ ഒരു സ്ഥനാര്‍ഥിയുണ്ട്. മല്‍ഹര മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഒരു സന്ന്യാസിനിയാണ്. 34കാരിയായ സാധ്വി റാം സിയ ഭാരതി. ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ് മൃദു ഹിന്ദുത്വം പരീക്ഷിക്കുകയാണ് എന്ന ആരോപണങ്ങള്‍ക്കു ശക്തി പകര്‍ന്നാണ് ഈ ഉപതിരഞ്ഞെടുപ്പില്‍ മല്‍ഹരയില്‍ സാധ്വി റാം സിയ ഭാരതിയെ നിര്‍ത്തിയിരിക്കുന്നതും. വളരെ ചുരുങ്ങിയ കാലം കൊണ്ട് സംസ്ഥാനത്ത് കോണ്‍ഗ്രസ് ഒരു ഉമാ ഭാരതിയെ കണ്ടെത്തിയെന്നാണ് വിലയിരുത്തലുകള്‍.
ലോധി വിഭാഗത്തിലെ ശക്തയായ നേതാവാണ് മധ്യപ്രദേശിന്റെ മുന്‍മുഖ്യമന്ത്രികൂടിയായ ഉമാഭാരതി. മല്‍ഹരയിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായ റാം സിയ ഭാരതിയും ലോധി വിഭാഗത്തില്‍നിന്നുള്ളയാളാണ്.ജ്യോതിരാദിത്യ സിന്ധ്യയുമായി അടുപ്പമുണ്ടായിരുന്നു റാം സിയ ഭാരതിക്ക്. പക്ഷേ, സിന്ധ്യ ബിജെപി വഴി തേടിയപ്പോള്‍ ഇവര്‍ കോണ്‍ഗ്രസില്‍ത്തന്നെ ഉറച്ചുനിന്നു.ടികാംഗഢ് ജില്ലയിലെ അത്രാര്‍ ഗ്രാമത്തില്‍ ജനിച്ച റാം സിയ ഭാരതിയെ കുട്ടികളില്ലാതിരുന്ന അമ്മയുടെ സഹോദരി മൂന്നാം വയസ്സില്‍ ദത്തെടുക്കുകയായിരുന്നു. ചെറുപ്പം മുതലേ മതപഠനത്തില്‍ ആകൃഷ്ടയായിരുന്ന അവര്‍ മതപുസ്തകങ്ങളില്‍ വളരെ ചെറുപ്പത്തിലേ താല്‍പര്യം കാണിച്ചു. എട്ടാം വയസ്സില്‍ സന്യാസിനിയായി. നിലവില്‍ മല്‍ഹരയ്ക്കു സമീപം ബഹ്മനി ഘട്ടിലെ സ്വന്തം ആശ്രമത്തിലാണ് അവര്‍ ജീവിക്കുന്നത്.
Post Your Comments