
സാന്‍ഫ്രാന്‍സിസ്കോ: ഫെസ് ബുക്കിനെ സുതാര്യവല്‍ക്കരിക്കാനുള്ള നിര്‍ണ്ണായക നീക്കവുമായി അധികൃതർ. ഫേസ്‌ബുക്കിലെ വ്യാജന്മാരെ കണ്ടുപിടിക്കാനാണ് ഇത്. ഇതിനായി ഫെയ്സ് ബുക്ക് നിങ്ങളോട് ഇനി സെല്‍ഫി ആവശ്യപ്പെടാം. ഒരു റോബോര്‍ട്ട് അല്ല പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പിക്കാനാണ് ഇത്. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഫേസ്ബുക്ക് ഉപയോക്താക്കളോട് ഇനി അവരുടെ ഫോട്ടോ ആവശ്യപ്പെട്ടേക്കും. ഇതുകൊടുക്കാത്ത പക്ഷം അക്കൗണ്ടുകള്‍ മരവിപ്പിക്കും. സെല്‍ഫി കൊടുത്തില്ലെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ മുന്നോട്ട് പോക്ക് അസാധ്യമാകുമെന്നാണ് റിപ്പോർട്ട്.
ഇങ്ങനെ ഒരു ആവശ്യം സംശയമുള്ളവരോട് മാത്രമായിരിക്കും ചോദിക്കുക.ഫെയ്സ് ബുക്കിലെ അനാവശ്യ ഇടപെടലുകള്‍ക്ക് ഫെയ്ക് ഐഡി ഉപയോഗിക്കുന്നുവെന്ന തിരിച്ചറിവാണ് ഇതിന് കാരണം. ഫെയ്ക് ഐഡികളുപയോഗിച്ച് അസത്യ പ്രചരണവും തീവ്രവാദ ഇടപെടലും പോലും നടത്തുന്നവരുണ്ട്. ഇത്തരക്കാരെ കണ്ടെത്തുകയാണ് ലക്ഷ്യം. സെല്‍ഫി കൊടുക്കാന്‍ വിസമ്മതം പ്രകടിപ്പിച്ചാല്‍ പിന്നെ അതോടെ എഫ് ബി അക്കൗണ്ട് ക്ലോസാകും.’ നിങ്ങളുടെ മുഖം വ്യക്തമായി കാണുന്ന ചിത്രം അപ്ലോഡ് ചെയ്യുക, അത് പരിശോധിച്ച ശേഷം ഞങ്ങളുടെ സെര്‍വറുകളില്‍ നിന്നും പൂര്‍ണമായും നീക്കം ചെയ്യപ്പെടും’ എന്നാണ് ട്വിറ്ററില്‍ പ്രചരിച്ച ഫേസ്ബുക്കിന്റെ ഐഡന്റിറ്റി ടെസ്റ്റിന്റെ സ്ക്രീന്‍ ഷോട്ടില്‍ ഉള്ളത്.
ഇക്കാര്യം സ്ഥിരീകരിച്ച ഫേസ്ബുക്ക്. അക്കൗണ്ട് ഉണ്ടാക്കുക, ഫ്രണ്ട്സ് റിക്വസ്റ്റ് അയക്കുക പരസ്യങ്ങള്‍ക്ക് പണമടയ്ക്കുക തുടങ്ങിയ വെബ്സൈറ്റിലെ വിവിധ മേഖലകളിലെ സംശയാസ്പദമായ ഇടപെടലുകള്‍ കണ്ടെത്തുന്നതിനും കൂടിയാണ് ഇത്തരം നടപടി. ഫോട്ടോ വെരിഫിക്കേഷന്‍ നടക്കുന്ന സമയത്ത് അക്കൗണ്ടുകള്‍ ലോക്ക് ചെയ്യപ്പെടും. എന്തെങ്കിലും കൃത്രിമത്വം കണ്ടെത്തുകയാണെങ്കില്‍ ആ അക്കൗണ്ടുകള്‍ ഫേസ്ബുക്കിന്റെ നിയന്ത്രണത്തിലാകും.
Post Your Comments