Latest NewsKeralaNewsCrime

‘ആതിര ആതിര’യെ പരിചയപ്പെട്ട യുവജോത്സ്യനു നഷ്ടമായത് 13 പവന്റെ സ്വര്‍ണവും മൊബൈൽ ഫോണും

അബോധാവസ്ഥയിലായ യുവാവിനെ രക്ഷപ്പെടുത്തിയത് ഹോട്ടല്‍ ജീവനക്കാർ

കൊച്ചി: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയും സംഘവും ജ്യോത്സ് നിന്നും തട്ടിയെടുത്തത് 13 പവന്റെ സ്വർണവും മുപ്പതിനായിരം രൂപയുടെ മൊബൈൽ ഫോണും. ആതിര ആതിര എന്ന സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ജോത്സ്യനുമായി പരിചയം സ്ഥാപിച്ചെടുത്ത ശേഷമാണ് യുവതി ഹണി ട്രാപ്പ് ഒരുക്കിയത്. കൊല്ലം അഴീക്കൽ സ്വദേശിയായ ജോത്സ്യനാണ് തട്ടിപ്പിനിരയായത്.

read also: മുന്നേറ്റം തുടർന്ന് റിലയൻസ് ജിയോ, ജൂലൈയിൽ മാത്രം സ്വന്തമായത് 39 ലക്ഷം പുതിയ ഉപഭോക്താക്കൾ

പൂജയെക്കുറിച്ചും ദോഷം മാറാനുള്ള വഴിപാടുകളെല്ലാം ചോദിച്ചറിഞ്ഞ് സൗഹൃദം സൗഹൃദം സ്ഥാപിച്ച യുവതി പൂജയ്ക്കായി ഇടപ്പള്ളിയിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ലഹരി പാനീയം കൊടുത്ത് മയക്കിയാണ് 13 പവന്റെ സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും കവര്‍ന്നത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. യുവതി ആവശ്യപ്പെട്ടതു പ്രകാരം സ്വന്തം കാറിൽ ഇയാള്‍ എറണാകുളത്ത് എത്തി. കലൂരില്‍ വച്ച്‌ യുവതിയെ കണ്ടുമുട്ടിയശേഷം മറ്റൊരു സുഹൃത്തുമായി ഹോട്ടലിൽ എത്തുകയായിരുന്നു. അവിടെവച്ച് ലഹരി പാനീയം നല്‍കി മയക്കുകയായിരുന്നു. ഹോട്ടല്‍ ജീവനക്കാരാണ് അബോധാവസ്ഥയില്‍ കണ്ട യുവാവിനെ രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് ബന്ധുക്കളുടെ സഹായത്തോടെ പൊലീസിനെ സമീപിക്കുകയായിരുന്നു.

തൃശൂര്‍ വടക്കാഞ്ചേരി സ്വദേശിനിയായ ആതിര (30), കൂട്ടാളി തിരുവനന്തപുരം സ്വദേശിയായ അരുണ്‍ (34) എന്നിവര്‍ക്കായി എളമക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button