KeralaLatest NewsNews

ദിനേഷ്ബീഡി വലിച്ചവരെയും ഏറുപടക്കം പൊട്ടിച്ചവരെയും ചോദ്യം ചെയ്തിട്ടും യഥാർത്ഥ പ്രതിയെ പിടികൂടാനായില്ല: പി.കെ അബ്ദു റബ്ബ്

 

തിരുവനന്തപുരം: എ.കെ.ജി സെൻ്റർ ആക്രമണത്തെ പരിഹരിച്ച് മുസ്ലിം ലീഗ് നേതാവ് പി.കെ അബ്ദു റബ്ബ്. എ.കെ.ജി സെൻ്ററിന് സമീപം ദിനേഷ് ബീഡി വലിച്ചവരെയും, ഏറുപടക്കം പൊട്ടിച്ചവരെയും വരെ ചോദ്യം ചെയ്തിട്ടും യഥാർത്ഥ പ്രതിയെ ഇതുവരെ പിടികൂടാനായില്ല എന്ന് അബ്ദു റബ്ബ് തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

 

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

 

റിക്റ്റർ സ്കെയിലിൽ 9 രേഖപ്പെടുത്തിയ AKG സെൻ്റർ കുലുക്കം നടന്നിട്ട് ഒരു മാസമായി. അന്നേ ദിവസം AKG സെൻ്ററിന് സമീപം ദിനേഷ് ബീഡി വലിച്ചവരെയും, ഏറുപടക്കം പൊട്ടിച്ചവരെയും വരെ ചോദ്യം ചെയ്തിട്ടും യഥാർത്ഥ പ്രതിയെ ഇതുവരെ പിടികൂടാനായില്ല. പ്രതി വല്ല മാപ്ലാവോ, മറ്റോ ആണെങ്കിൽ UAPA നൽകാവുന്ന ഒരു കേസ്.! പ്രതി വല്ല ആർ.എസ്.എസുകാരനുമാണെങ്കിൽ ‘മാനസികരോഗി’യായി മുദ്ര കുത്താവുന്ന ഒരു കേസ്! പ്രതി വല്ല യു.ഡി.എഫുകാരനുമാണെങ്കിൽ അതിൻ്റെ പേരിൽ കേരളത്തിൽ അങ്ങോളമിങ്ങോളം കോൺഗ്രസ്, ലീഗ് ഓഫീസുകളും തച്ചു തകർക്കാവുന്ന ഒരു കേസ്. പ്രതി വല്ല ഐ.എ.എസ് ഉദ്യോഗസ്ഥനോ, സർക്കാർ ഉദ്യോഗസ്ഥനോ ആണെങ്കിൽ ‘പ്രമോഷൻ’ നൽകി ശിക്ഷിക്കാവുന്ന ഒരു കേസ്! അത്തരമൊരു കേസാണ് യാതൊരു തുമ്പും വാലുമില്ലാതെ ഇങ്ങനെ ഇഴഞ്ഞു നീങ്ങുന്നത്. പാർട്ടിയാപ്പീസ് അക്രമിച്ച കുറ്റവാളികളെ പിടികൂടാനാവാത്ത, മാധ്യമ പ്രവർത്തകനെ കൊലപ്പെടുത്തിയതിൽ പിടികൂടിയ കുറ്റവാളിക്ക് ‘പ്രമോഷൻ’ നൽകിയ ഈ കേരള മഹാ രാജ്യത്തേക്ക് തിരിച്ചു വരാൻ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് വരെ ആഗ്രഹം പ്രകടിപ്പിച്ചാൽ കുറുപ്പിനെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം…!

shortlink

Related Articles

Post Your Comments

Related Articles


Back to top button