ന്യൂഡല്‍ഹി•രാഹുല്‍ ഗാന്ധിയുടെ സോമനാഥ് സന്ദര്‍ശനത്തിനിടെ അഹിന്ദുവെന്ന് രേഖപ്പെടുത്തിയതിനെ ബി.ജെ.പി ചോദ്യം ചെയ്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ ആക്രമണം അഴിച്ചുവിട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കബില്‍ സിബല്‍. നരേന്ദ്ര മോദി യഥാര്‍ത്ഥ ഹിന്ദുവല്ല, മോദി ഹിന്ദുമതം ഉപേക്ഷിച്ച് ഹിന്ദുത്വം സ്വീകരിച്ചയാളാണെന്ന് -കപില്‍ സിബല്‍ പറഞ്ഞു.
പ്രധാനമന്ത്രി എത്ര തവണ ക്ഷേത്രത്തില്‍ പോയിട്ടുണ്ട്? ഹിന്ദുമതം ഉപേക്ഷിച്ച് ഹിന്ദുത്വത്തില്‍ ചേര്‍ന്നയാളാണ് അദ്ദേഹം. ഹിന്ദുത്വത്തിന് ഹിന്ദുമതവുമായി യാതൊരു ബന്ധവുമില്ല. മോദി ഒരു യഥാര്‍ത്ഥ ഹിന്ദുവല്ല. എല്ലാ ഇന്ത്യക്കാരേയും സഹോദരനായോ, സഹോദരിയായോ, മാതാവായോ കാണുന്നവരെയാണ് യഥാര്‍ത്ഥ ഹിന്ദുവായി കണക്കാക്കുന്നത്-സിബല്‍ പറഞ്ഞു.
കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ഗുജറാത്തിലെ സോമനാഥ് ക്ഷേത്രദർശനം നടത്തിയത് വിവാദമായിരുന്നു. ക്ഷേത്രത്തിലെ സന്ദർശക രജിസ്റ്ററിൽ രാഹുൽ ഗാന്ധി ‘അഹിന്ദു’വെന്ന് രേഖപ്പെടുത്തിയെന്നാണ് ബി.ജെ.പിയുടെ ആരോപണം. എന്നാൽ ഇത് കോൺഗ്രസ് ശക്തമായി നിഷേധിച്ചിരുന്നു.
Post Your Comments