Latest NewsIndiaNews

ഭാര്യയേയും സഹപ്രവര്‍ത്തകനെയും അദ്ദേഹത്തിന്റെ ഭാര്യയേയും വെടിവച്ചു കൊന്ന സൈനികന്‍ അറസ്റ്റിൽ

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ ഭാര്യ ഉള്‍പ്പെടെ മൂന്നു പേരെ വെടിവച്ചു കൊന്ന സൈനികന്‍ പിടിയിൽ. അ​വി​ഹി​ത ബ​ന്ധം ആരോപിച്ച് സ്വന്തം ഭാര്യയേയും സഹപ്രവര്‍ത്തകനെയും അദ്ദേഹത്തിന്റെ ഭാര്യയേയുമാണ് തെ​ലു​ങ്കാ​ന സ്വ​ദേ​ശി​യാ​യ സു​രീ​ന്ദ​ർ വെടിവെച്ച് കൊന്നത്. സര്‍വീസ് തോക്ക് ഉപയോഗിച്ച് ബുധനാഴ്ച രാത്രിയായിരുന്നു കൂട്ടക്കൊല നടത്തിയത്.

ഭാ​ര്യ ലാ​വ​ണ്യ​യെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ സു​രീ​ന്ദ​ർ സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യ രാ​ജേ​ഷ് ക​ഖാ​നിയുടെ വീട്ടിലെത്തി അദ്ദേഹത്തിന് നേര്‍ക്കും വെടിയുതിര്‍ക്കുകയായിരുന്നു. ഈ സമയം മുറിയിലേക്ക് എത്തിയ രാജേഷിന്റെ ഭാര്യ ശോ​ഭയേയും സുരീന്ദർ വെടിവെച്ചു. ഭാ​ര്യ ലാ​വ​ണ്യ​യുമായി സ​ഹ​പ്ര​വ​ർ​ത്ത​ക​ന്‍ രാ​ജേ​ഷ് ക​ഖാ​നി​ക്ക് അടുപ്പമുണ്ടെന്നും ഇരുവരും തമ്മില്‍ അ​വി​ഹി​ത ബ​ന്ധ​മു​ണ്ടെ​ന്ന തോന്നലുമാണ് കൊലയ്ക്ക് പിന്നിലെ കാരണമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button