ന്യൂഡല്‍ഹി: ബി.സി.സി.ഐയ്ക്ക് 52 കോടി രൂപ പിഴ. കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയാണ് പിഴ വിധിച്ചത്. ക്രമവിരുദ്ധമായ രീതിയില്‍ ഐ.പി.എല്‍ സംപ്രേക്ഷണാവകാശം വിറ്റതിനെ തുടര്‍ന്നാണ് പിഴ വിധിച്ചത്. ബിസിസിഐ മന:പൂര്‍വ്വം ലേലത്തില്‍ പങ്കെടുത്ത കമ്പനികളുടെ വാണിജ്യ താല്‍പര്യങ്ങള്‍ക്കു അനുസൃതമായി സംപ്രേക്ഷണാവകാശ കരാറിലെ വ്യവസ്ഥയെ ബി.സി.സി.ഐ ഉപയോഗിച്ചു. ഇതിനെ തുടര്‍ന്നാണ് പിഴയെന്നു കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ വ്യക്തമാക്കി. കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ബിസിസിഐയ്ക്ക് പിഴ ശിക്ഷ വിധിക്കുന്നത് രണ്ടാം തവണയാണ്.
ഇതിനു മുമ്പ് 2013 ഫെബ്രുവരിയിലായിരുന്നു സി.സി.ഐ പിഴ വിധിച്ചത്. പക്ഷേ ഇതു ബി.സി.സി.ഐയുടെ അപ്പീല്‍ സ്വീകരിച്ച കോംപറ്റീഷന്‍ അപ്പലേറ്റ് ട്രൈബ്യൂണല്‍ റദ്ദാക്കി.
Post Your Comments