KeralaLatest NewsNews

ഇ ചന്ദ്രശേഖരൻ നായരുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് നേതാക്കള്‍

തിരുവനന്തപുരം: ഇ ചന്ദ്രശേഖരൻ നായരുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് നേതാക്കള്‍. മുൻ മന്ത്രി ഇചന്ദ്രശേഖരൻ നായരുടെ നിര്യാണത്തോടെ ഉന്നത ശീർഷനായ ഒരു നേതാവിനെയാണ് നഷ്ടമായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആദ്യ കേരള നിയമസഭയിലുൾപ്പെടെ ആറ് തവണ എം.എൽ.എ യും മൂന്ന് തവണമന്ത്രിയുമായിരുന്ന അദ്ദേഹം കേരളം കണ്ട മികച്ച ഭരണകർത്താക്കളിൽ ഒരാളായിരുന്നു.

മാവേലി സ്‌റ്റോർ ഉൾപ്പെടെ അദ്ദേഹം മന്ത്രിയായിരിക്കെ കൊണ്ടുവന്ന പരിഷ്‌കാരങ്ങളെല്ലാം കേരളീയ സമൂഹത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കി. എന്നും പാവങ്ങൾക്കും കഷ്ടപ്പെടുന്നവർക്കുമൊപ്പം നിന്ന കമ്മ്യൂണിസ്‌റ്റ് നേതാവായിരുന്ന അദ്ദേഹത്തിന്റെ വിയോഗം ജനാധിപത്യ മതേതര പ്രസ്ഥാനങ്ങൾക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു.

കേരള രാഷ്ട്രീയത്തിലെ അങ്ങേയറ്റം സൗമ്യദീപ്തമായ വ്യക്തിത്വമാണ് ഇ.ചന്ദ്രശേഖരൻ നായരുടെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് ഭരണപരിഷ്‌കാര കമ്മീഷൻ അദ്ധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ പറഞ്ഞു. 1957ലെ ഒന്നാമത്തെ നിയമസഭയിൽ ജിഞ്ചർ ഗ്രൂപ്പ് എന്ന പേരിൽ അറിയപ്പെട്ട നിയമസഭാ അംഗങ്ങളിൽ പ്രമുഖനായിരുന്ന ചന്ദ്രശേഖരൻ നായർ യൗവ്വനകാലത്തു തന്നെ മികച്ച പാർലമെന്റേറിയൻ എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന് ഊടും പാവും രൂപപ്പെടുത്തുന്നതിൽ അദ്ദേഹം മുഖ്യപങ്കു വഹിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button