ദുബായ് : ദുബായില്‍ വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ഉടന്‍ തന്നെ നിങ്ങളുടെ കാറിനുള്ളില്‍ പൊലീസ് നിരീക്ഷിയ്ക്കും. ഇത് എങ്ങിനെയെന്നല്ലേ. പൊലീസ് ഓഫീസില്‍ സ്ഥാപിച്ചിരിക്കുന്ന കൃത്രിമ ആര്‍ട്ടിഫിഷ്യല്‍ യന്ത്രം വഴിയാണ് കാറുകള്‍ ഉള്‍വശം പരിശോധിക്കുന്നത്.
ഇതിനായി കാറിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന കാമറ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് യന്ത്രവുമായി ബന്ധിപ്പിച്ചിരിക്കും. കോം.അയോട്ട് ടെക്നോളജീസ് ആണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുന്നത്.
കാര്‍ ഓടിക്കുമ്പോള്‍ തന്നെ കാറിനുള്ളില്‍ ഘടിപ്പിച്ചിരിക്കുന്ന കാമറ വഴി കാറിന്റെ ഉള്‍വശം കാണാനാകും.
ഗതാഗത നിയമലംഘനങ്ങള്‍ നടത്തുന്നുണ്ടോ എന്നറിയാനാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് യന്ത്രം സ്ഥാപിച്ചത്. കാറോടിയ്ക്കുമ്പോള്‍ മദ്യപിയ്ക്കുക, മൊബൈല്‍ ഫോണ്‍ ഉപയോഗിയ്ക്കുക തുടങ്ങി നിയമലംഘനങ്ങള്‍ ചെയ്യുന്നുണ്ടോ എന്ന് ഇത് വഴി അറിയാനാകും.
Post Your Comments