ദുബായ്: യുഎഇ ദേശീയദിനാഘോഷ വേളയിൽ ആഘോഷങ്ങൾ അതിരുകടക്കരുതെന്ന് മുന്നറിയിപ്പുമായി ദുബായ് പോലീസ്. മറ്റുള്ളവരുടെ ജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ വാഹനമോടിക്കുന്നവർക്ക് 2000 ദിർഹം പിഴചുമത്തുമെന്നും 23 ബ്ലാക്ക് പോയിന്റിനോടൊപ്പം 60 ദിവസം കസ്റ്റഡിയിൽ പിടിച്ചിടുമെന്നും പ്രധാനനിരത്തുകളിലെല്ലാം പൊലീസിന്റെ പ്രത്യേക നിരീക്ഷണം ഉണ്ടാകുമെന്നും പോലീസ് വ്യക്തമാക്കി. വാഹനമോടിക്കുന്നവർക്ക് പ്രത്യേക കരുതൽ വേണമെന്നും അറിയിപ്പിൽ പറയുന്നു.
വലിയ ശബ്ദത്തോടെ വാഹനമോടിച്ചാൽ 2000 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്റും ചുമത്തും. കാരണം കൂടാതെ റോഡിൽ വാഹനം നിർത്തി ഗതാഗതം തടസ്സപ്പെടുത്തിയാൽ 1000 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ. ബർദുബായ്, ജുമേറ സ്ട്രീറ്റ്, അൽ സുഫൂഹ് സ്ട്രീറ്റ്, ദേര, മുറക്കാബാദ്, അൽ റഖാ, മംസാർ, റാഷിദിയ തുടങ്ങിയ പ്രധാന സ്ഥലങ്ങളിലെല്ലാം ആഘോഷ വേളയിൽ കൂടുതൽ പട്രോളിംഗ് ഉണ്ടാകുമെന്നും പ്രധാന നിരത്തുകളിൽ മൊബൈൽ റഡാറുകളും സ്ഥാപിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
Post Your Comments