
കാബൂള്‍: താലിബാനും ഐ.എസ് ഭീകരരും തമ്മില്‍ ഏറ്റുമുട്ടി. കിഴക്കന്‍ അഫ്ഗാനിസ്താന് പ്രവിശ്യയില്‍ താലിബാനും െഎ.എസ് ഭീകരരും തമ്മില്‍ ഏറ്റുമുട്ടിയതായും ഇരു ഭാഗത്തുമുള്ള നിരവധി പേര് കൊല്ലപ്പെട്ടതായും അന്താ രാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. ഏറ്റുമുട്ടല്‍ നടന്നെന്ന് പറയുന്ന ഖൊഗ്യാനി, ശര്‍സാദ് എന്നീ ഗ്രാമങ്ങളില്‍നിന്ന് നൂറുകണക്കിന് കുടുംബങ്ങള്‍ ഒഴിഞ്ഞുപോയതായി പ്രവിശ്യ ഗവര്‍ണറുടെ വക്താവ് അതാഹുല്ല അറിയിച്ചു. അതേസമയം സര്‍ക്കാര്‍ വ്യോമ-കര മാര്‍ഗങ്ങളിലൂടെ ഇരു ഭീകര ഗ്രൂപ്പുകള്‍ക്കുമെതിരെ ആക്രമണമാരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.
Post Your Comments