ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ തീരുമാനത്തില്‍ സന്തോഷം രേഖപ്പെടുത്തി ഹാദിയുടെ അച്ഛന് അശോകന്റെ അഭിഭാഷകന്. പഠനം പൂര്‍ത്തിയാക്കാനായി ഹാദിയയെ കോടതി അനുവദിച്ചു. സേലത്തെ ഹോമിയോ മെഡിക്കല്‍ കോളജിലാണ് ഹാദിയ പഠിക്കുന്നത്. ഇവിടെ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കണം. ഹാദിയെ പഠിക്കാന്‍ അനുവദിച്ചത് സന്തോഷകരമാണെന്നു അഭിഭാഷകന് വ്യക്തമാക്കി.
പരിഭാഷകന്റെ സഹായത്തോടെയാണ് ഹാദിയ സുപ്രീംകോടതിയില്‍ സംസാരിച്ചത് മലയാളത്തിലായിരുന്നു ഹാദിയയുടെ മറുപടികള്‍. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹാദിയയോട് വിവരങ്ങള്‍ ചോദിച്ചത്. ഷെഫിന് ജാഹനുമായുള്ള വിവാഹം റദ്ദാക്കിയ സംഭവത്തില്‍ കോടതി പിന്നീട് വാദം കേള്‍ക്കും.
Post Your Comments