
വാഷിങ്ടണ്‍: പാകിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക രംഗത്ത്. ഭീകരവാദി ഹാഫിസ് സയീദിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ പാകിസ്ഥാൻ സ്വീകരിക്കണമെന്ന് അമേരിക്ക അറിയിച്ചു. വൈറ്റ് ഹൗസ് ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. ഇതിനുള്ള നടപടികള്‍ സ്വീകരിക്കാത്ത പക്ഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചിലുണ്ടായേക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകി. ഭീകരര്‍ക്ക് സ്വന്തം മണ്ണില്‍ അഭയം നല്‍കില്ലെന്ന പാക് വാദം നുണയാണെന്ന് തെളിയിക്കുന്നുവെന്നും വൈറ്റ് ഹൗസിന്റെ പ്രസ്താവനയില്‍ പറയുന്നു.
2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ് ഹാഫിസ് സായീദ്. ജനുവരി മുതല്‍ വീട്ടുതടങ്കലില്‍ ആയിരുന്ന ഹാഫിസ് സയീദ് കഴിഞ്ഞ ആഴ്ചയാണ് മോചിതനായത്. ഇതിനെതിരെ പ്രതിഷേധവുമായി അമേരിക്ക മുൻപും രംഗത്തെത്തിയിരുന്നു.
Post Your Comments