ന്യൂഡല്‍ഹി: ഹാദിയയുടെ മനോനില ശരിയല്ലെന്ന വാദവുമായി കുടുംബം. ഈ വിവരം സുപ്രീം കോടതിയെ ബോധ്യപ്പെടുത്തും. ഇതു മനസിലായതു കൊണ്ടാണ് ഹൈക്കോടതി വിവാഹം റദ്ദാക്കിയത്. ഇതു വ്യക്തമാക്കുന്ന മെഡിക്കല്‍ രേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കും. ഹാദിയയുടെ അച്ഛന്‍ അശോകന്റെ അഭിഭാഷകനാണ് ഇക്കാര്യം അറിയിച്ചത്.
സ്വന്തം കുടുംബാംഗങ്ങളെ ഹാദിയ ഉപദ്രവിക്കുന്നുണ്ട്. മാത്രമല്ല സ്വന്തം വീട്ടുകാരെ ഹാദിയ അസഭ്യം പറയുന്നുണ്ടെന്നു അഭിഭാഷകന്‍ പറഞ്ഞു. ഹാദിയയുടെ അച്ഛനുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് അഭിഭാഷകന്‍ ഇക്കാര്യം പറഞ്ഞത്.
Post Your Comments