Latest NewsKeralaNews

ഇനി എന്‍.ഐ.എ അന്വേഷണത്തിനു പ്രസക്തിയില്ല : ഷഫിന്‍ ജഹാന്‍

ന്യൂഡല്‍ഹി: ഹാദിയ താന്‍ മതം മാറ്റം നടത്തിയത് ആരും നിര്‍ബന്ധിച്ചിട്ടില്ല. പകരം സ്വന്തം ഇഷ്ടപ്രകാരമാണ് എന്ന് തുറന്ന് പറഞ്ഞ് പശ്ചാത്തലത്തില്‍ എത്രയും വേഗം കേസ് അവസാനിപ്പിക്കണമെന്ന് ഭര്‍ത്താവ് ഷഫിന്‍ ജഹാന്‍. ഹാദിയ ഇതു തുറന്ന് പറഞ്ഞ പശ്ചാത്തലത്തില്‍ എന്‍.ഐ.എ അന്വേഷണത്തിനു ഇനി പ്രസക്തിയില്ലെന്നു ഷഫിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഷഫിന്‍ ജഹാന്‍ സുപ്രീംകോടതിയില്‍ ഹാജരാകാനായി കേരളത്തില്‍ നിന്ന് വൈകീട്ട് നാലു മണിക്കാണ് ഡല്‍ഹിയില്‍ എത്തിയത്. നാളെ വൈകീട്ട് മൂന്നു മണിക്കാണ് ഹാദിയ സുപ്രീംകോടതിയില്‍ ഹാജാരാകും.

ഹാദിയയുടെ മനോനില ശരിയല്ലെന്ന വാദവുമായി കുടുംബം രംഗത്ത് എത്തിയിട്ടുണ്ട്. ഈ വിവരം സുപ്രീം കോടതിയെ ബോധ്യപ്പെടുത്തും. ഇതു മനസിലായതു കൊണ്ടാണ് ഹൈക്കോടതി വിവാഹം റദ്ദാക്കിയത്. ഇതു വ്യക്തമാക്കുന്ന മെഡിക്കല്‍ രേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കും. ഹാദിയയുടെ അച്ഛന്‍ അശോകന്റെ അഭിഭാഷകനാണ് ഇക്കാര്യം അറിയിച്ചത്. സ്വന്തം കുടുംബാംഗങ്ങളെ ഹാദിയ ഉപദ്രവിക്കുന്നുണ്ട്. മാത്രമല്ല സ്വന്തം വീട്ടുകാരെ ഹാദിയ അസഭ്യം പറയുന്നുണ്ടെന്നു അഭിഭാഷകന്‍ പറഞ്ഞു. ഹാദിയയുടെ അച്ഛനുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് അഭിഭാഷകന്‍ ഇക്കാര്യം പറഞ്ഞത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button