ന്യൂ ഡൽഹി ; വിൽക്കാൻ ശ്രമം പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പോലീസ് രക്ഷെപ്പടുത്തി. ബിഹാറില്‍നിന്നു ഡല്‍ഹിയിലെത്തിച്ച് 3.5 ലക്ഷം രൂപയ്ക്കു വിൽക്കാൻ ശ്രമിച്ച പെൺകുട്ടിയെ വാങ്ങാനെന്ന വ്യാജേന എത്തിയാണ് പോലീസ് രക്ഷപ്പെടുത്തിയത്. ശേഷം ഇടപാടുകാരെ പിടികൂടി.
വിവാഹം കഴിക്കാമെന്നു വാഗ്ദാനം നല്കി ഇടപാടുകാരില്‍ ഒരാള്‍ പെണ്‍കുട്ടിയെ ഡല്‍ഹിയില്‍ എത്തിക്കുകയായിരുന്നു. പിന്നട് ഇയാൾ പെണ്‍കുട്ടിയെ മാംസവ്യാപാരത്തിലേക്കു നിര്‍ബന്ധിച്ചു തള്ളിവിടുകയും ശേഷം പെണ്‍കുട്ടിയെ വില്ക്കാന് ശ്രമിക്കുകയുമായിരുന്നു. വേശ്യാലയ നടത്തിപ്പുകാരെന്ന വ്യാജേനയാണ് ഇടപാടുകാരെ സമീപിച്ചതെന്നും പെണ്‍കുട്ടിയെ ബിഹാറിലെ വീട്ടിലെത്തിച്ചെന്നും പോലീസ് പറഞ്ഞു.
Post Your Comments