ആലപ്പുഴ: ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ സ്ത്രീ ബന്ധുവീട്ടിൽ അഭയം നൽകാത്തതിനെ തുടർന്ന് വീട്ടു പടിക്കൽ കഴിയുന്നു. താമല്ലാക്കല്‍ സ്വദേശിനിയായ സുജയും തോട്ടപ്പള്ളി സ്വദേശിയായ അബ്ദുല്‍ മുജീബും 18 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് വിവാഹിതരായത്. കേന്ദ്രപ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ അബ്ദുല്‍ മുജീബ് സുജയുമായി ചെന്നൈയിലായിരുന്നു താമസം. ഈ ബന്ധത്തില്‍ ഇവര്‍ക്ക് മൂന്ന് കുട്ടികളും ഉണ്ട്. എന്നാൽ ഭർത്താവിന് മറ്റൊരു ബന്ധത്തിനായി സുജയെ നിരന്തരം മർദ്ദിക്കാറുണ്ടായിരുന്നു എന്ന് ഇവർ പറയുന്നു.
നാട്ടിലെത്തിയ ശേഷം അബ്ദുല്‍ മുജീബിനെതിരെ സുജ പരാതി നല്‍കി. ഇതിനിടെ അബ്ദുല്‍ മുജീബ് വേറെ വിവാഹവും കഴിച്ചു. സുജക്കുള്ള സ്വത്തു വീതംവെക്കുന്നത് സംബന്ധിച്ച തര്‍ക്കവും ഇപ്പോള്‍ കോടതിയിലാണ്. കോടതിയുടെ നിര്‍ദ്ദേശപ്രകാരം അബ്ദുല്‍ മുജീബിന്റെ ബന്ധുക്കള്‍ സുജക്ക് വീട് വാടകയ്ക്കെടുത്തു നല്‍കി. പിന്നീട് വാടക മുടങ്ങിയതോടെ ഇവർക്ക് ആ വീട് വിടേണ്ടി വന്നു. അയല്‍വാസികള്‍ കൊടുക്കുന്ന ഭക്ഷണപ്പൊതികളാണ് ഇപ്പോള്‍ ഇവരുടെ ആഹാരം.
തനിക്ക് അര്‍ഹമായ നഷ്ടപരിഹാരം കിട്ടണമെന്നും ബന്ധുക്കളോടല്ല തന്റെ സമരമെന്നും ഇവർ പറയുന്നു. എന്നാൽ അബ്ദുല്‍ മുജീബിന് അവകാശമില്ലാത്ത വീടിന്റെ വാതില്‍ക്കല്‍ വന്ന് കിടക്കാന്‍ സുജക്ക് അവകാശമില്ലെന്നാണ് വീട്ടുടമയുടെ പക്ഷം. വീടിനു പുറത്തുള്ള ശുചിമുറി പൂട്ടിയിടുകയും ഇവരുടെ നീക്കങ്ങൾ അറിയാൻ സി സി ടി വി സ്ഥാപിക്കുകയും ചെയ്തു. പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ വിവിധ സംഘടനകള്‍ ഇടപെട്ടുവെങ്കിലും പരിഹാരമായിട്ടില്ല.
Post Your Comments