Latest NewsNewsInternational

കാലാവസ്ഥ വ്യതിയാനം; കൂടുതൽ അഗ്നിപർവത സ്ഫോടനമുണ്ടാകും

ലണ്ടൻ: കൂടുതൽ അഗ്നിപർവത സ്ഫോടനങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി ഉണ്ടാകുമെന്ന് പഠനം. മഞ്ഞുകട്ടികൾ ആഗോള താപനം കൂടുന്നതിന് അനുസരിച്ചു ഉരുകുന്നു. ഇവ കൂടുതലായി അഗ്നിപർവത മേഖലകളിലാണ് ഉരുകുന്നത്. യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് ലീഡിസിലെ ഗവേഷകർ നടത്തിയ പഠനത്തിൽ ഇതുമൂലം അഗ്നിപർവത സ്ഫോടനങ്ങൾ കൂടുതലുണ്ടാകാൻ സാധ്യതയുണ്ടെന്നും പറയുന്നു.

ഇത്രയും നാൾ മഞ്ഞുമൂടിക്കിടക്കുന്ന ഐസ്‌ലൻഡിൽ അഗ്നപർവതങ്ങൾ കൂടുതലും നിർജീവമായിരുന്നു. എന്നാൽ മഞ്ഞ് ഉരുകാൻ തുടങ്ങിയതോടെ ഭൗമോപരിതലത്തിലെ വായുമർദ്ദത്തിലുണ്ടായ വ്യത്യാസം മൂലം അഗ്നിപർവത സ്ഫോടനങ്ങൾ വർധിച്ചു. പഠനം 5,500 മുതൽ 4,500 വർഷം വരെയുണ്ടായ അഗ്നിപർവത സ്ഫോടനങ്ങളും മറ്റും കണക്കിലെടുത്തായിരുന്നു. പ്രധാനമായും പഠന വിധേയമാക്കിയത് അഗ്നിപർവത സ്ഫോടനത്തിന്റെ ഫലമായി നദികളിലും മറ്റും അടിഞ്ഞുകൂടിയിരുന്ന ചാരമാണ്.

അഗ്നിപർവത സ്ഫോടനങ്ങളിൽ വർധനവ് ഉണ്ടായത് ഒരു കാലാവസ്ഥാ വ്യതിയാനം കഴിഞ്ഞ് 600 വർഷങ്ങൾക്കുശേഷമാണ്. ഇനിയും താപനില ഉയരുകയാണെങ്കിൽ അതു പ്രതിഫലിക്കാൻ കുറച്ചുവർഷങ്ങൾ വേണ്ടിവന്നേക്കാം. എന്നാൽ എത്ര വർഷമെന്നതു നിർണയിക്കാൻ സാധിക്കില്ല. ആഗോളതാപനം മനുഷ്യന്റെ ഇടപെടൽ മൂലമാണ് വർധിച്ചിരിക്കുന്നതെന്നും ലീഡ്സിലെ സ്കൂൾ ഓഫ് ജോഗ്രഫിയിലെ ഗ്രേമി സ്വിൻഡിൽസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button