ന്യൂസിലാൻഡിൽ കാലാവസ്ഥാ വ്യതിയാനത്തിന് ഏറ്റവുമധികം കാരണമാകുന്നത് കാർഷിക മേഖലയാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ലോകത്താദ്യമായ് ഏമ്പക്കത്തിനും അധോവായുവിനും നികുതി ചുമത്താനൊരുങ്ങുകയാണ് ഈ രാജ്യം. കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന ഗ്രീൻഹൗസ് വാതക ഉദ്‌വമനം നിയന്ത്രിക്കുന്നതിനാണ് സർക്കാരിൻ്റെ പുതിയ നിർദ്ദേശം. നൂറ്റാണ്ടിന്റെ മധ്യത്തോടെ ന്യൂസിലാൻഡിന് നെറ്റ്-പൂജ്യം ഉദ്‌വമനം എന്ന ലക്ഷ്യമുണ്ട്. ഇതിനായാണ് ഈ നീക്കം.
രാജ്യത്തെ കാർഷിക മേഖലയിൽ വർദ്ധിച്ചുവരുന്ന മീഥേൻ ഉദ്‌വമനം പൂജ്യത്തിൽ എത്തുകയെന്ന ലക്ഷ്യമാണ് ന്യൂസിലൻഡിനുള്ളത്. പശുക്കൾ ശക്തമായ ഹരിതഗൃഹ വാതകമായ മീഥേൻ പുറത്തുവിടുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനാണ് ഏമ്പക്കത്തിനും അധോവായുവിനും നികുതി ഏർപ്പെടുത്താൻ ഒരുങ്ങുന്നതെന്ന് പ്രധാനമന്ത്രി ജസീന്ദ ആർഡൻ അറിയിച്ചു. മീഥേൻ ഉദ്‌വമനം കുറച്ചുകൊണ്ട്, കഴിയുന്ന രീതിയിൽ എല്ലാം കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും ജസീന്ദ ആർഡൻ പറഞ്ഞു.
ന്യൂസിലാന്റിലെ ഏറ്റവും വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളിലൊന്ന്, 6.2 ദശലക്ഷം പശുക്കൾ സ്വാഭാവികമായി പുറത്തുവിടുന്ന ഹരിതഗൃഹ വാതകങ്ങളാണ്. ഈ സാഹചര്യത്തിലാണ് നികുതി ചുമത്താൻ ഏർപ്പെടുത്തുന്നത്. ഈ തുക കാലാവസ്ഥാ സൗഹൃദ പരിപാടികൾക്ക് ചിലവാക്കുമെന്നും ആർഡേൺ പറഞ്ഞു.
Post Your Comments