
സുരക്ഷിതമായ യാത്ര ലക്ഷ്യമിട്ടാണ് ആളുകള്‍ ട്രെയിനില്‍ കയറുന്നത്. പക്ഷേ ചില സാഹചര്യങ്ങളില്‍ ഭീതിജനകമായ കാര്യങ്ങള്‍ ട്രെയിന്‍ യാത്രയിലും സംഭവിക്കാറുണ്ട്. അത്തരം ഒരു സംഭവമാണ് ഇത്. ഉഗ്രവിഷമുള്ള പാമ്പ് പെട്ടന്നെ യാത്രക്കാരെ ഞെട്ടിച്ചു. പക്ഷേ നിലവിളിക്കനോ ഓടനോ അല്ല അതു കണ്ട ഒരു യുവാവിനു തോന്നിയത്. പകരം പാമ്പിനെ പിടികൂടാനും പിന്നീട് നിലത്തടിച്ചുകൊല്ലാനുമാണ്.
ജക്കാര്‍ത്തയിലായിരുന്നു സംഭവം നടന്നത്. ട്രെയിനില്‍ നല്ല തിരക്കുള്ള സമയത്താണ് സംഭവം നടന്നത്. ബെര്‍ത്തിനടിയിലാണ് കൊടും വിഷമുള്ള പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ടു പലരും ഭയന്നു ഓടി. പക്ഷേ ധീരനായ യുവാവ് പാമ്പിനെ ബെര്‍ത്തില്‍നിന്നും വലിച്ചെടുത്ത് ഒറ്റയടിക്ക് കൊന്നു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി.
Post Your Comments