Latest NewsKeralaNews

കലാപഭൂമിയില്‍ സംഘര്‍ഷമൊഴിവാക്കാന്‍ കലാപരിപാടികളുമായി പോലീസും സംഘടനകളും

തലശേരി: കലാപഭൂമിയില്‍ സംഘര്‍ഷമൊഴിവാക്കാന്‍ കലാപരിപാടികളുമായി പോലീസും സംഘടനകളും. കാലങ്ങളായി െശെത്യകാലം തുടങ്ങുന്ന ഡിസംബര്‍ ആദ്യവാരങ്ങളിലാണ് കണ്ണൂര്‍ ജില്ല കലാപഭൂമിയായി മാറുന്നത്. അതിനാല്‍ ഇക്കുറി തെരുവുനാടകങ്ങളും, കാല്‍നടയാത്രകളും മറ്റു കലാപരിപാടികളും നാടാകെ നടത്തി സംഘര്‍ഷമൊഴിവാക്കാനുള്ള വഴികള്‍ തേടുകയാണ് ആഭ്യന്തരവകുപ്പ്. പതിവുരീതികള്‍ കൊണ്ടു സംഘര്‍ഷങ്ങള്‍ ഒഴിവാക്കുക ഫലപ്രദമല്ല എന്ന തിരിച്ചറിവിലാണ് പുതുമാര്‍ഗങ്ങള്‍ തേടുന്നത്.

തലശേരി മേഖലയില്‍ പതിവായുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ തടയാന്‍ വിപുല പദ്ധതികളാണ് ആഭ്യന്തര വകുപ്പ് ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി തലശേരി, പാനൂര്‍, കൂത്തുപറമ്പ്, മാഹി, കതിരൂര്‍, പിണറായി, ചൊക്ലി, ധര്‍മ്മടം, മമ്പറം ഉള്‍പ്പെടെ 14 മേഖലകളില്‍ തലശേരി ഡിെവെ.എസ്.പിയുടെ നേതൃത്വത്തില്‍ സന്നദ്ധസംഘടനകളുടെ യോഗം വിളിച്ചു ചേര്‍ത്തു. ആദ്യഘട്ടത്തില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ യോഗം വിളിക്കുന്നില്ല. പള്ളിക്കമ്മിറ്റി, അമ്പലം കമ്മിറ്റി ഭാരവാഹികള്‍, മറ്റു മതപണ്ഡിതര്‍ എന്നിവരുടെ വിപുലമായ യോഗം സമാധാനചര്‍ച്ചകള്‍ക്കായി പോലീസ് വിളിക്കുന്നുണ്ട്. സംഘര്‍ഷബാധിത പ്രദേശങ്ങളിലെ മുഴുവന്‍ വിദ്യാര്‍ഥികളേയും പരിപാടികളുടെ ഭാഗമാക്കും.

സന്നദ്ധസംഘടനകള്‍, വിദ്യാര്‍ഥികള്‍, കേസുകളില്‍ പ്രതികളായവര്‍ എന്നിവരെ യോജിപ്പിച്ചു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വഴി പുതു തലമുറയില്‍നിന്ന് അക്രമരാഷ്ട്രീയം പറിച്ചെറിക്കുകയെന്ന ദീര്‍ഘകാല ലക്ഷ്യമാണ് ഇത്തരം ശ്രമങ്ങള്‍ക്കുപിന്നിലുള്ളതെന്നും പോലീസ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മേഖലയില്‍ വിവിധ ക്രിമിനല്‍ കേസുകളില്‍പ്പെട്ടവര്‍, രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങള്‍ പ്രതിപ്പട്ടികകളില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുള്ളവര്‍ എന്നിവരെ നേരില്‍ക്കണ്ടു ബോധവല്‍ക്കരണം നടത്താനും ആഭ്യന്തരവകുപ്പ് ആലോചിക്കുന്നുണ്ട്. ഇതിനായി ചില സംഘര്‍ഷ മേഖലകളില്‍ കാല്‍നടപ്രയാണവും അക്രമത്തിന്റെ ഫലശൂന്യത വിശദീകരിക്കുന്ന തെരുവ് നാടകങ്ങളും സംഘടിപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button