Latest NewsKeralaNews

മാദ്ധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയ സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് എംഎം ഹസൻ

കോട്ടയം: സെക്രട്ടറിയേറ്റിൽ മാദ്ധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയ സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് കെ.പി.സി.സി പ്രസിഡന്റ് എംഎം ഹസൻ. സംസ്ഥാനത്ത് മാദ്ധ്യമങ്ങളെ വിലക്കാൻ അനുവദിക്കില്ലെന്നും ഹസൻ പറഞ്ഞു. ഫോൺവിളി വിവാദത്തിൽ മുൻ മന്ത്രി എ.കെ.ശശീന്ദ്രനെതിരായ പി.എസ്.ആന്റണി കമ്മീഷൻ റിപ്പോർട്ട് പ്രഹസനമാണെന്ന് ഹസൻ പറഞ്ഞു. സർക്കാരിന് വേണ്ടി ഉണ്ടാക്കിയ റിപ്പോർട്ടാണത്.

ശശീന്ദ്രനെ വീണ്ടും മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്നതിനെ പ്രതിപക്ഷം എതിർക്കുമെന്നും ഹസൻ പറഞ്ഞു. അധികാരത്തിലിരിക്കുമ്പോൾ മാദ്ധ്യമങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ ഭയക്കുകയാണെന്നും പുറത്ത് നിൽക്കുമ്പോൾ എന്നാൽ മാദ്ധ്യമങ്ങളെ അദ്ദേഹത്തിന് ആവശ്യമുണ്ടെന്നും ഹസൻ പറഞ്ഞു. മാദ്ധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് ആദ്യം പ്രതികരിക്കേണ്ടത് മാദ്ധ്യമങ്ങളാണെന്നും മുഖ്യമന്ത്രിയുടെ പത്രസമ്മേളനം ബഹിഷ്‌കരിക്കാൻ മാദ്ധ്യമങ്ങൾ തയ്യാറാണോയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചോദിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button