രാത്രിയും പകലും തമ്മിലുള്ള അന്തരം കുറയുമെന്ന് പഠനറിപ്പോർട്ട്. കുറച്ചു വർഷങ്ങൾ കൂടി പിന്നിടുമ്പോൾ സൂര്യൻ അസ്തമിച്ചാലും പകൽ അവശേഷിക്കുമെന്നാണ് സയൻസ് അഡ്വാൻസ് എന്ന ജേർണലിൽ വ്യക്തമാക്കുന്നത്. സാറ്റലൈറ്റ് ചിത്രങ്ങൾ അടിസ്ഥാനമാക്കിയുള്ള പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ഭൂമിയിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ കൃത്രിമ വെളിച്ചം മൂലം രാത്രിയായി അനുഭവപ്പെടുന്നില്ലെന്നും 2012 -2016 വർഷങ്ങളിൽ ഭൗമോപരിതലത്തിലെ കൃത്രിമ വെളിച്ച മേഖലയുടെ വ്യാപ്തി 2.2 ശതമാനം വീതം ഒരോ വർഷവും വർധിക്കുന്നുവെന്നും ജർമൻ റിസർച്ച് സെൻറ് ഫോർ ജിയോ സയൻസിലെ ഗവേഷകർ കണ്ടെത്തി.
ജനവാസ മേഖലകളിൽ ഒൗട്ട്ഡോർ ലൈറ്റിങ് വർധിച്ചുകൊണ്ടിരിക്കുന്നതാണ് ഭൗമോപരിതലത്തിലെ കൃത്രിമവെളിച്ച മേഖലയുടെ വ്യാപ്തി വർധിക്കുന്നതിന് കാരണമാകുന്നത്. എൽ.ഇ.ഡി ലൈറ്റുകളിൽ നിന്നുള്ള പ്രകാശം കൂടി കണക്കാക്കാനായാൽ ഭൗമോപരിതലത്തിലെ പ്രകാശ മേഖലയുടെ അളവ് ഇതിലും കൂടുതലായിരിക്കുമെന്നും ജേർണൽ എഡിറ്റർ കിപ് ഹോഡ്ജെസ് പറയുന്നു. തീവ്രത കുറഞ്ഞ വെളിച്ചമാണെങ്കിലും ഭൂമിയെ പ്രകാശപൂരിതമാക്കുന്നത് എൽ.ഇ.ഡി വെളിച്ച സംവിധാനങ്ങളാണ്. ഇത്തരത്തിൽ വെളിച്ചമില്ലാത്ത ഇടങ്ങൾ കുറഞ്ഞ് പകലുമായി അന്തരമില്ലാതെ മാറുമെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.
Post Your Comments