തിരുവനന്തപുരം: ഗവേഷണ പ്രബന്ധത്തിലെ പിശക് വിവാദമായിരിക്കുന്ന സമയം ഈ വിഷയത്തോട് പ്രതികരിക്കാതെ യുവജന കമ്മീഷന്‍ അദ്ധ്യക്ഷ ചിന്ത ജെറോം. തന്റെ വീട്ടില്‍ പ്രബന്ധത്തിന്റെ കോപ്പി ഉണ്ടെന്നും അത് പരിശോധിച്ച ശേഷം മറുപടി നല്‍കാമെന്നും പറഞ്ഞ് പോയ ചിന്തയെ പിന്നെ കണ്ടില്ല. എന്നാൽ, ഇപ്പോഴിതാ തീർത്തും വ്യത്യസ്തമായ ഒരു പോസ്റ്റുമായി ചിന്ത രംഗത്തെത്തിയിരിക്കുന്നു. ചെഗുവേരയുടെ മകളും കൊച്ചുമകളും ഇന്ത്യയിലെത്തിയപ്പോള്‍ തന്റെ വീട്ടിലേക്കത്തിയതിന്റെ സന്തോഷമാണ് ചിന്ത പങ്കുവെച്ചത്. ജീവിതത്തിലെ ഒരു അസുലഭമായ മുഹൂര്‍ത്തം ആയിരുന്നു ഇതെന്നും ഇത്തരം അസാധാരണമായ നിമിഷങ്ങളാണല്ലോ ജീവിതത്തെ കൂടുതല്‍ മനോഹരമാക്കുന്നതെന്നും ചിന്താ ഫെയ്ബുക്കില്‍ കുറിച്ചു.
കുറിപ്പിങ്ങനെ:
കുട്ടിക്കാലം മുതലേ അനശ്വര രക്തസാക്ഷി സഖാവ് ചെഗുവേരയുടെ ചിത്രം വീട്ടിലെ മുറിയില്‍ മറ്റു പലരെയും പോലെ സൂക്ഷിക്കുമായിരുന്നു. ചെഗുവേര എന്ന വിപ്ലവനക്ഷത്രത്തോടുള്ള ആരാധന ലോകമെമ്പാടുമുള്ള മനുഷ്യര്‍ക്കിടയില്‍ പടരുന്ന സ്‌നേഹമെന്ന വികാരമാണല്ലോ..
ജീവിതത്തിലെ ഒരു അസുലഭമായ മുഹൂര്‍ത്തം ആയിരുന്നു വര്‍ഷങ്ങളായി വീട്ടിലും മനസ്സിലും ആരാധനയോടെ സൂക്ഷിച്ചിരുന്ന ചെഗുവേരയുടെ മകളും കൊച്ചുമകളും ഇന്ത്യയിലെത്തിയപ്പോള്‍ എന്റെ വീട്ടിലേക്കത്തിയ നിമിഷം. അമ്മയും ഞാനും സ്‌നേഹപൂര്‍വ്വം സ്വീകരിച്ചു. വളരെ സുന്ദരമായ ഒരുപാട് ഓര്‍മ്മകള്‍ സമ്മാനിച്ചാണ് ഇരുവരും മടങ്ങിയത്. ഇത്തരം അസാധാരണമായ നിമിഷങ്ങളാണല്ലോ ജീവിതത്തെ കൂടുതല്‍ മനോഹരമാക്കുന്നത്..
Post Your Comments