ചെന്നൈ : അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് വേണ്ടി വേദനിലയത്തില്‍ പ്രതിമാസ പൂജയ്ക്കായി വന്ന പൂജാരിമാരെ പൊലീസ് തടഞ്ഞുവെച്ചു. ഇതേ തുടര്‍ന്ന് സ്ഥലത്ത് നേരിയ സംഘര്‍ഷം ഉണ്ടായി. ഡിസംബര്‍ അഞ്ചിനാണ് ജയലളിതയുടെ ചരമവാര്‍ഷിക ദിനം വരുന്നത്. ഇതിന് മുന്നോടിയായാണ് പോയസ് ഗാര്‍ഡനിലെ വേദനിലയത്തില്‍ പ്രതിമാസ ചടങ്ങുകള്‍ നടത്തുന്നത്. ഇതിനായി ബുധനാഴ്ച പുരോഹിതര്‍ വീട്ടിലെത്തിയപ്പോള്‍ വേദനിലയത്തിലെ ചില മുറികള്‍ അടച്ചുപൂട്ടിയതായി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിക്കുകയും ചടങ്ങ് നടത്താന്‍ പാടില്ലെന്ന് പറയുകയും ചെയ്തതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.
സംഭവം അറിഞ്ഞ് മുന്‍ എം.എല്‍.എമാരായ വെട്രിവേല്‍, കലൈരാജന്‍ എന്നിവര്‍ സ്ഥലത്ത് എത്തി പൊലീസുമായി അനുരഞ്ചന ചര്‍ച്ചകള്‍ നടത്തി. ഇവര്‍ സാധാരണ പുരോഹിതര്‍ മാത്രമാണെന്നും ഇവരുടെ കൈയില്‍ ബോംബോ വടിവാളോ മറ്റ് ആയുധങ്ങളോ ഒന്നും തന്നെയില്ലെന്ന് പറഞ്ഞ് പൊലീസിനോട് തട്ടിക്കയറി.
തങ്ങളുടെ അമ്മയുടെ ചടങ്ങുകള്‍ അവിടെ നടത്താന്‍ അനുവദിക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടു. എന്നാല്‍ പൊലീസ് ഈ ആവശ്യം നിരാകരിച്ചതോടെ തമിഴ്‌നാട് സര്‍ക്കാറിനെതിരെ ഇവര്‍ മുദ്രാവാക്യം വിളിച്ചു. ഇതോടെ സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Post Your Comments