Latest NewsKeralaNews

ദേശാഭിമാനിയ്ക്കെതിരെ നിയമടപടിയ്ക്കൊരുങ്ങി രാജീവ്‌ ചന്ദ്രശേഖറിന്റെ കമ്പനി

കുമരകം•ബി.ജെ.പി എം.പിയും ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാനുമായ രാജീവ്‌ ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള നിരാമയ റിട്രീറ്റ് ഭൂമി കൈയേറ്റവും നിയമ ലംഘനവും നടത്തിയെന്ന വാര്‍ത്ത‍ അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമാണെന്ന് കമ്പനി സി.ഇ.ഓ മനു ഋഷി ഗുപ്ത.

നിരാമയ റിട്രീറ്റിന്റെ ഉടമസ്ഥതയിൽ ഉള്ള ഭൂമി 1995 മുതൽ വിവിധ കാലയളവിൽ കോട്ടയം സബ് രജിസ്റ്ററി മുഖേന രജിസ്റ്റർ ചെയ്ത പ്രമാണങ്ങളുടെയും പോക്കുവരവിന്റേയും അടിസ്ഥാനത്തിൽ ഉളളവയാണ്. ഈ ഭൂമിയിൽ യാതൊരു വിധ കൈയ്യേറ്റവും ഇല്ല. നിരാമയ നടത്തിയ എല്ലാ ഭൂമി ഇടപാടുകളും സുതാര്യവും പ്രമുഖരും പ്രശസ്തരുമായ അഭിഭാഷകർ പരിശോധിച്ചവയും ആണ്. നിരാമയ റിട്രീറ്റ് വേമ്പനാട് കായലിലേക്ക് മാലിന്യം തള്ളിവിടുന്നെന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതവും സത്യവിരുദ്ധവുമാമെന്നും നിരാമയ റിട്രീറ്റ് പത്രക്കുറിപ്പില്‍ പറഞ്ഞു.

നിരാമയ റിട്രീറ്റ് ഭൂമി കൈയേറ്റവും നിയമ ലംഘനവും എന്നുള്ള വാർത്തകളും പ്രചാരണവും തികച്ചും അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമാണെന്നു ആദ്യമേ അറിയിച്ചു കൊള്ളട്ടെ. നിരാമയ റിട്രീറ്റിന്റെ ഉടമസ്ഥതയിൽ ഉള്ള ഭൂമി 1995 മുതൽ വിവിധ കാലയളവിൽ കോട്ടയം സബ് രജിസ്റ്ററി മുഖേന രജിസ്റ്റർ ചെയ്ത പ്രമാണങ്ങളുടെയും പോക്കുവരവിന്റേയും അടിസ്ഥാനത്തിൽ ഉളളവയാണ്. ഈ ഭൂമിയിൽ യാതൊരു വിധ കൈയ്യേറ്റവും ഇല്ല. നിരാമയ നടത്തിയ എല്ലാ ഭൂമി ഇടപാടുകളും സുതാര്യവും പ്രമുഖരും പ്രശസ്തരുമായ അഭിഭാഷകർ പരിശോധിച്ചവയും ആണ്. നിരാമയ റിട്രീറ്റ് വേമ്പനാട് കായലിലേക്ക് മാലിന്യം തള്ളിവിടുന്നെന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതവും സത്യവിരുദ്ധവുമാണ്.

പത്രവാർത്തകളിൽ പറയുന്ന Re Sy No 302/1 ൽ നിരാമയ റിട്രീറ്റിന്റെ ഉടമസ്ഥതയിലോ കൈവശത്തിലോ ഭൂമിയില്ല എന്ന് ഞങ്ങൾ അടിവരയിട്ട് പറയുന്നു. ഇതിൽ നിന്ന് തന്നെ ഈ വാർത്തകൾ ദുഷ്ലാക്കോടു കൂടിയാണെന്ന് മനസ്സിലാക്കാൻ കഴിയും.

നിരാമയ റിട്രീറ്റിന്റെ ഭൂമി അളന്നു തിട്ടപ്പെടുത്താൻ ബഹുമാനപ്പെട്ട കേരള ഹൈക്കോടതി നിര്‍ദേശം നല്‍കിയെന്നുളള വാർത്ത തികച്ചും വാസ്തവ വിരുദ്ധവും കോടതിയലക്ഷ്യവും ആണെന്ന് ധരിപ്പിച്ചു കൊള്ളട്ടെ. യഥാര്‍ത്ഥത്തിൽ നിരാമയ റിട്രീറ്റിന്റെ നിർമ്മാണ പ്രവര്‍ത്തനങ്ങൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ WP(c) 19103/2016 നമ്പർ ഹർജി ബഹുമാനപ്പെട്ട ഹൈക്കോടതി തള്ളുകയാണ് ഉണ്ടായത്. മറ്റു വിധത്തിൽ ഉള്ള പ്രചാരണങ്ങൾ കോടതിയലക്ഷ്യവും ബോധപൂര്‍വ്വം തെറ്റിദ്ധാരണ ജനിപ്പിക്കാനുളള ശ്രമവും ആണ്.

നിരാമയയുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ അതിർത്തി കൃത്യമായി നിർണ്ണയിച്ചിട്ടുണ്ട്. അതിർത്തിക്ക് പുറത്തു നേരേമട തോടിന്റെ കരയിലുളള ബണ്ട് മതിൽ നിരാമയ ഈ ഭൂമി വാങ്ങുന്നതിനു മുമ്പു തന്നെയുളളതും, നിരാമയയുടെ കൈവശത്തിലോ ഉടമസ്ഥതയിലോ ഇല്ലാത്തതുമാണ്.

മേൽപറഞ്ഞ കാര്യങ്ങൾ സത്യമായിരിക്കെ, നിരാമയ റിട്രീറ്റിനെ കുറിച്ച് നടക്കുന്ന കുപ്രചാരണങ്ങൾ അടിസ്ഥാനരഹിതവും വാസ്തവ വിരുദ്ധവും സത്യത്തിനു നിരക്കാത്തതും ആണ്. ഈ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ അപകീര്‍ത്തിപ്പെടുത്തുന്നതിനെതിരായ ക്രിമിനൽ നിയമ നടപടി തുടങ്ങിക്കഴിഞ്ഞുവെന്നും നിരാമയ റിട്രീറ്റ് കുമരകം പ്രൈവറ്റ് ലിമിറ്റഡിന് വേണ്ടി മനു ഋഷി ഗുപ്ത അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button