ഇപ്പോൾ നടക്കുന്ന ഉത്തർ പ്രദേശ് ഇലക്ഷൻ എന്തുകൊണ്ടും ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. മൂന്നു ഘട്ടങ്ങളായി നടക്കുന്ന തിരഞ്ഞെടുപ്പിൽ 75 ജില്ലകളിലായി മൂന്നു കോടിയിലേറെ വോട്ടർമാരാണ് ഉള്ളത്.ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി ഗവൺമെന്റിന് ഈ തെരഞ്ഞെടുപ്പ് സുപ്രധാനമാണ്.നാളിതുവരെ നടത്തിവന്ന പ്രയത്നങ്ങൾക്കുള്ള മറുപടിയാണ്.ഈ ഇലക്ഷൻ ഫലം ഒരുതരത്തിൽ ഒരു ചെറിയ അഭിപ്രായ വോട്ടെടുപ്പായി കാണാവുന്നതാണ്.സംസ്ഥാന ബിജെപി വിഭാഗത്തിന് ഈ തെരഞ്ഞെടുപ്പ് തുല്യപ്രാധാന്യമാണ്. 2012 ലെ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ 13 മേയൽ സീറ്റുകളിൽ 11 എണ്ണം പാർട്ടി നേടിയിരുന്നു. ഇതിനു വിരുദ്ധമായി ന്തെങ്കിലും മാറ്റങ്ങൾ ഇത്തവണ ഉണ്ടാകുമോയെന്നും ഈ ഇലക്ഷൻ ഫലം തുറന്നു കാണിക്കും. ബി.ജെ.പി.ക്ക് മാത്രമല്ല, ഈ തെരഞ്ഞെടുപ്പ് കോൺഗ്രസ്, ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി), സമാജ്വാദി പാർട്ടി (എസ്പി) എന്നിവർക്കും തുല്യ പ്രാധാന്യമാണ്. മുൻവർഷങ്ങളിലെ തിരിച്ചടികളിൽ നിന്നൊരു തിരിച്ചുവരവിന് ഒരുങ്ങുകയാണെന്നിരിക്കെ പ്രത്യേകിച്ചും. താരതമ്യേന ചെറിയ പ്രദേശങ്ങളുടെ പ്രാദേശിക പ്രശ്നങ്ങളിൽ മത്സരിച്ചെങ്കിലും ഈ നഗര തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വളരെ വലുതാണ്. നേരിട്ട് ബന്ധമില്ലെങ്കിലും ഈ തിരഞ്ഞെടുപ്പ് ഫലത്തിന് ഗുജറാത്ത് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാകും.ഈ തെരഞ്ഞെടുപ്പുകളിൽ വിജയിക്കുകയെന്നത് രണ്ട് ദേശീയ പാർട്ടികളിലെയും (കോൺഗ്രസും ബിജെപിയും) ഗുജറാത്തുമായി മുന്നോട്ട് പോകാൻ സഹായിക്കും. യുപി തെരഞ്ഞെടുപ്പ് ഫലം ഗുജറാത്തിലെ വോട്ടർമാരെ സ്വാധീനിക്കും.
Post Your Comments