Latest NewsNewsIndia

ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതികളെ പട്ടാപ്പകല്‍ ഒരു സംഘം ആളുകള്‍ വെട്ടിക്കൊന്നു

 

ചെന്നൈ : ജാമ്യത്തിലിറങ്ങിയ രണ്ട് കൊലക്കേസ് പ്രതികളെ പട്ടാപ്പകല്‍ ഒരു സംഘം ആളുകള്‍ വെട്ടിവീഴ്ത്തി. കോടതി വിധിയ്ക്ക് ശേഷം കാറില്‍ വീട്ടിലേയ്ക്ക് പോകുകയായിരുന്ന പ്രതികളായ ഗണേശന്‍ ( 24 ), രാജ (23) , എന്നിവരെയാണ് പുതുപാണ്ഡിയപുരം ബസ് സ്റ്റോപ്പിന് സമീപം കാര്‍ തടഞ്ഞ് നിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയത്. പുതുപാണ്ഡിയപുരം സ്വദേശി രഘുറാം കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് കൊല്ലപ്പെട്ട ഗണേശനും രാജയും.

ലോറിയില്‍ വന്ന അജ്ഞാത സംഘം കാര്‍ തടഞ്ഞുനിര്‍ത്തി ഇരുവരേയും കാറില്‍ നിന്നും വലിച്ചിറക്കി വെട്ടിവീഴ്ത്തുകയായിരുന്നു. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button