CricketLatest NewsNewsSports

ഉസൈന്‍ ബോള്‍ട്ട് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളുടെ പരിശീലകന്‍

സിഡ്‌നി: ലോകത്തെ വേഗത കൊണ്ട് അമ്പരിപ്പിച്ച ഉസൈന്‍ ബോള്‍ട്ട് ഓസ്‌ട്രേലിയന്‍ക്രിക്കറ്റ് താരങ്ങളുടെ പരിശീലക വേഷത്തില്‍. വേഗ രാജാവിന്റെ ശിക്ഷണത്തില്‍ താരങ്ങള്‍ ആഷസ് ക്രിക്കറ്റ് പരമ്പരയ്ക്കു വേണ്ടി ഒരുങ്ങുകയാണ്.

ക്രിക്കറ്റ് മത്സരത്തിനു കളിക്കിടെയുള്ള ഓട്ടത്തിലെ പിഴവുകള്‍ പരിഹരിക്കാനാണ് ഇതിഹാസ താരം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളെ പരിശീലിപ്പിക്കുന്നത്. ഇതിനു വേണ്ടി ടീം അംഗങ്ങള്‍ക്കു വേഗത്തില്‍ ഓടാനായി ചില ടിപ്‌സുകള്‍ ഉസൈന്‍ ബോള്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതു താരങ്ങള്‍ പരിശീലിച്ചു.

റണ്‍സിനു വേണ്ടി ഓടുന്ന ഓസ്‌ട്രേലിയന്‍ താരങ്ങളുടെ കുതിപ്പിന്റെ തുടക്കത്തിനു വേഗതയില്ല. ഇതു പരിഹരിച്ചാല്‍ താരങ്ങള്‍ക്കു നേട്ടം ഉണ്ടാക്കമെന്നും ഉസൈന്‍ ബോള്‍ട്ട് പറഞ്ഞു. വിരമിച്ച ശേഷം ഫുട്‌ബോള്‍ താരമാകാനുള്ള ശ്രമത്തിലാണ് ഉസൈന്‍ ബോള്‍ട്ട്. ലോകത്തെ അതിശയിപ്പിച്ച വേഗ രാജാവിന്റെ ശിക്ഷണം വ്യാഴാഴ്ച ബ്രിസ്‌ബേനില്‍ നടക്കുന്ന ആദ്യ ടെസ്റ്റിന് ഗുണകരമാകുമെന്ന് ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ പീറ്റര്‍ ഹാന്‍സ്‌കോംബും പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button