ബെംഗളൂരു: കമ്പള (മരമടി) മല്‍സരത്തില്‍ ഉസൈന്‍ ബോള്‍ട്ടിനെ അതിശയിപ്പിക്കുന്ന വേഗത്തില്‍ ഓടിയെത്തി ശ്രദ്ധ നേടിയ വ്യക്തിയാണ് ശ്രീനിവാസ ഗൗഡ. ഉസൈൻ ബോൾട്ടിനെക്കാൾ വേഗത്തിൽ ഓടിയെന്ന പെരുമ നേടി ഇന്ത്യൻ ബോൾട്ട് എന്ന വിളിപ്പേരും ഗൗഡ സ്വന്തമാക്കിയിരുന്നു. ശ്രീനിവാസ ഗൗഡയുടെ പ്രകടനം ശ്രദ്ധയില്‍പ്പെട്ടെന്നും സ്‌പോര്‍ട്‌സ് അതോറിറ്റിയിലേക്ക് ക്ഷണിച്ച് ക്ഷമത പരിശോധിക്കുമെന്നും കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു അറിയിച്ചിരുന്നു. ഇതിന് മറുപടിയുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് താരം.
Read also: സാക്ഷാൽ ഉസൈൻ ബോൾട്ടിനെ മറികടന്ന് കർണാടക സ്വദേശി, 100 മീറ്റർ ഓടിയെത്തിയത് 9.55 സെക്കൻഡിൽ!
കായിക ക്ഷമതാ പരിശോധനയ്ക്കില്ലെന്നും മരമടി മത്സരത്തില്‍ ശ്രദ്ധിക്കാനാണ് താല്‍പര്യമെന്നും ഇംഗ്ലിഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശ്രീനിവാസ ഗൗഡ പറഞ്ഞു. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) അധികൃതരെ ഇക്കാര്യം അറിയിക്കും. ആളുകള്‍ തന്നെ ബോള്‍ട്ടുമായാണ് താരതമ്യം ചെയ്യുന്നതെന്നും എന്നാല്‍ ബോള്‍ട്ട് ലോകചാംപ്യനാണെന്നും അദ്ദേഹം പറഞ്ഞു. ബോള്‍ട്ടിന് ചെളിയിലെന്നപോലെ തനിക്ക് ട്രാക്കില്‍ ഓടുന്നത് ബുദ്ധിമുട്ടാകുമെന്നും ഗൗഡ വ്യക്തമാക്കുന്നു.
Post Your Comments