
ജമൈക്ക: ഇതിഹാസതാരം ഉസൈന്‍ ബോള്‍ട്ട് ഫുട്ബോളില്‍നിന്നു വിരമിച്ചു. താന്‍ ഫുട്ബോളില്‍നിന്ന് വിരമിക്കുകയാണെന്നും ഇനി പ്രഫഷണല്‍ ഫുട്ബോളറാകാന്‍ ശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബോള്‍ട്ട് ട്രാക്കില്‍നിന്നു വിരമിച്ച ശേഷമാണു ഫുട്ബോളിലേക്കെത്തിയത്.
നിരവധി പ്രശസ്ത ക്ലബുകളില്‍ ട്രയല്‍സ് നടത്തിയ ബോള്‍ട്ട് ഓസ്ട്രേലിയന്‍ ക്ലബായ മറൈനേഴ്സിലൂടെ അരങ്ങേറ്റം നടത്തുകയും ചെയ്തു. പിന്നീട് കരാര്‍ ചര്‍ച്ചകളില്‍ ധാരണയിലെത്താന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് ബോള്‍ട്ട് ക്ലബ്ബ് വിടുകയായിരുന്നു. ഫുട്ബോളറായുള്ള ചെറിയ കാലം വലിയ തോതില്‍ ആസ്വദിച്ചെന്നും എന്നാൽ ഈ അധികകാലം മുൻപോട്ട് പോകില്ല എന്നുറപ്പുള്ളതുകൊണ്ടാണ് വിരമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments