KeralaLatest NewsNews

ആധുനിക രക്ത പരിശോധന ഉപകരണത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം സുരേഷ് ഗോപി നിര്‍വഹിക്കുന്നു

തിരുവനന്തപുരം•ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് രക്ത പരിശോധന നടത്തി വളരെ വേഗത്തില്‍ ഫലം ലഭ്യമാക്കുന്ന രക്തപരിശോധന ഉപകരണമായ ഫുള്ളി ആട്ടോമെറ്റിക്ക് ബയോകെമിസ്ട്രി അനലൈസറിന്റെ (Fully Automatic biochemistry analyser) സമര്‍പ്പണവും ഉദ്ഘാടനവും എസ്.എ.ടി. ആശുപത്രി ബയോകെമിസ്ട്രി ലാബില്‍ നവംബര്‍ 20-ാം തീയതി തിങ്കളാഴ്ച രാവിലെ 9 മണിക്ക് സുരേഷ് ഗോപി എം.പി. നിര്‍വഹിക്കുന്നു. സുരേഷ് ഗോപി എം.പി.യുടെ 2016-17ലെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 40 ലക്ഷം രൂപ അനുവദിച്ച് വാങ്ങിയ ഉപകരണമാണിത്.

രക്ത പരിശോധന ഫലങ്ങള്‍ വളരെ വേഗത്തില്‍ ലഭ്യമാക്കാന്‍ ഈ ഉപകരണത്തിലൂടെ കഴിയുന്നു. മണിക്കൂറില്‍ 1000ലേറെ പരിശോധനകള്‍ നടത്താനാകും. 70ലേറെ വിവിധയിനം രക്ത പരിശോധന ഘടകങ്ങള്‍ കൃത്യമായും കാര്യക്ഷമമായും നടത്താനും സാധിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button