
മാഡ്രിഡ്: സ്പെയിൻ അറ്റോർണി ജനറൽ ജോസ് മാനുവേൽ മാസ(66) അർജന്റീനയിലെ ബുവേനോസ് ആരിസിൽ വെച്ച് അന്തരിച്ചു. പ്രധാനമന്ത്രി മരിയാനോ റാഹോയ് ആണ് മരണ വിവരം പുറത്തുവിട്ടത്. മൂത്രാശയത്തിലെ അണുബാധയെത്തുടർന്ന് ആശുപത്രിയിൽ ചികിത്സായിലിരിക്കെയാണ് അദ്ദേഹം അന്തരിച്ചത്. 2016 നവംബറിലാണ് മാസ അറ്റോർണി ജനറലായി സ്ഥാനമേറ്റെടുത്തത്.
സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയ കറ്റാലൻ നേതാക്കൾക്കെതിരെ ശക്തമായ നിലപാടാണ് മാസ സ്വീകരിച്ചിരുന്നത്. രാജ്യദ്രോഹത്തിനും വിപ്ലവം ഉണ്ടാക്കിയതിനും പൊതു ഫണ്ട് ദുരുപയോഗം ചെയ്തതിനും കുറ്റം ചുമത്തണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് മുന്‍ കറ്റാലന്‍ പ്രസിഡന്റ് കാര്‍ലസ് പൂജമോണ്ടും അഞ്ച് മുൻ മന്ത്രിമാരും രാജ്യം വിട്ടത്.
Post Your Comments