കോട്ടയം•ഏഷ്യനെറ്റ് ന്യൂസ് ചെയര്‍മാനും ബി.ജെ.പി എം.പിയുമായ രാജീവ് ചന്ദ്രശേഖരിന്റെ ഉടമസ്ഥതയിലുള്ള കുമരകം പള്ളിച്ചിറയിലെ നിരാമയ റിട്രീറ്റ് സെന്റര്‍ നിര്‍മാണത്തിന് വേണ്ടി ഭൂമി കൈയ്യേറിയതായി കുമരകം പഞ്ചായത്ത്. വിഷയത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എ.പി സലിമോന്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി.
റിസോര്‍ട്ട് നിര്‍മ്മാണത്തിനായി റവന്യൂ, കായല്‍ ഭൂമികള്‍ കയ്യേറിയിട്ടുണ്ടെന്നാണ് പഞ്ചായത്തിന്റെ കണ്ടെത്തല്‍. കുമരകം താലൂക്കിലെ രണ്ട് സര്‍വേ നമ്പരുകളില്‍ കയ്യേറ്റം നടന്നിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു.
നാല് ഏക്കറോളം ഭൂമി രാജീവ് ചന്ദ്രശേഖര്‍ കയ്യേറിയെന്നാണ് പരാതി. കയ്യേറ്റമൊഴിപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചിട്ടും പുറമ്പോക്ക് ഭൂമി അളന്നു തിട്ടപ്പെടുത്താൻ റവന്യു അധികൃതർ തയ്യാറായില്ലെന്നും പരാതിയിൽ പറയുന്നു.
കവണാറ്റിൻകരയിൽ പ്രധാന റോഡിൽ നിന്ന് കായൽ വരെ നീളുന്ന സ്ഥലത്ത് പഞ്ചനക്ഷത്ര റിസോർട്ട് നിർമിക്കുന്നതിനാണ് കായൽ കയ്യേറിയത്. വേമ്പനാട് കായലിലേക്ക് ഒഴുകുന്ന മടത്തോടിന്റെ ഒരുവശം പൂർണമായും തീരം കെട്ടി കയ്യേറി റിസോർട്ട് മതിലിനുള്ളിലാക്കിയെന്നും പരാതിയിൽ പറയുന്നു.
അടിയന്തിര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പുറമേ ജില്ലാ കളക്ടര്‍ക്കും റവന്യൂ, ജലവിഭവ വകുപ്പ് മന്ത്രിമാര്‍ക്കും പഞ്ചായത്ത് പരാതി നല്‍കിയിട്ടുണ്ട്.
Post Your Comments