ദുബായ്: ജീവനക്കാര്‍ 168 ടണ്‍ ഭാരമുള്ള മെട്രോ ട്രെയിന്‍ വലിച്ചു കൊണ്ടുപോയി. ദുബായ് ആര്‍ ടി എ ജീവനക്കാരാണ് ട്രെയിന്‍ വലിച്ചു കൊണ്ടു പോയത്. സംഭവം നടന്നത് ദുബായ് ഫിറ്റ്‌നസ് ചാലഞ്ചിന്റെ ഭാഗമായിട്ടാണ്. 25 ജീവനക്കാര്‍ ചേര്‍ന്നാണ് മെട്രോ ട്രെയിന്‍ വലിച്ചു കൊണ്ടുപോയത്. 25 മീറ്ററോളം ഇവര്‍ ട്രെയിന്‍ വലിച്ചു കൊണ്ടു പോവുകയായിരുന്നു. 302 ടണ്‍ ഭാരമുള്ള എയര്‍ബസ് കഴിഞ്ഞ ദിവസം എമിറേറ്‌സ് എയര്‍ലൈന്‍ ജീവനക്കാര്‍ വലിച്ചു കൊണ്ടു പോയതിനു പിന്നാലെയാണ് ഈ സംഭവം നടന്നത്. ഫിറ്റ്‌നസ് ചാലഞ്ച് ഇന്നു വൈകുന്നേരത്തോടെ സമാപിക്കും.
Post Your Comments