പാരീസ്: പ്രമുഖ ടെന്നീസ് താരത്തിന് മുൻ കായികമന്ത്രി നഷ്ടപരിഹാരം നൽകാൻ ഉത്തരവ് . ലോക ഒന്നാം നമ്പർ ടെന്നീസ് താരം റാഫേൽ നദാലിനെതിരെ ഉത്തേജകമരുന്ന് ആരോപണം ഉന്നയിച്ച ഫ്രഞ്ച് മുൻ കായികമന്ത്രി റോസ്ലിൻ ബഷ്ലോ2,000 യൂറോ(ഏകദേശം 9.1 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകാനാണ് കോടതി ഉത്തരവിട്ടത്.
ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതിനാലാണ് 2012ൽ നദാൽ ആറുമാസം പരിക്ക് അഭിനയിച്ച് കളത്തിൽ നിന്നു വിട്ടുനിന്നത് എന്ന് ബഷ്ലോ ഒരു ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇത് തന്റെ കരിയറിനെയും പരസ്യവരുമാനത്തെയും ബാധിച്ചെന്നും അതുകൊണ്ട് ഒരു ലക്ഷം യൂറോ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് നദാൽ കോടതിയെ സമീപിക്കുകയായിരുന്നു. തുടര്ന്ന് ബഷ്ലോയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന നദാലിന്റെ വാദത്തെ അംഗീകരിച്ച് കൊണ്ട് കോടതി നഷ്ടപരിഹാരം നൽകാൻ ഉത്തരവിടുകയായിരുന്നു.
കായിക താരങ്ങൾക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണം മാധ്യമങ്ങളിലൂടെ ഉന്നയിക്കുന്ന പ്രമുഖർ ശിക്ഷിക്കപ്പെടാതെ പോകുന്നത് തടയണമെന്നാണ് താൻ ആഗ്രഹിക്കുന്നത്. നഷ്ടപരിഹാരതുക പൂർണമായും ഫ്രഞ്ച് ചാരിറ്റിക്ക് വേണ്ടി സംഭാവനം ചെയ്യുമെന്നും നദാൽ പറഞ്ഞു.
Post Your Comments