മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച്ച നടത്തി. യോഗി ആദിത്യനാഥിന്റെ ലക്‌നൌ ഓഫീസിലായിരുന്നു കൂടികാഴ്ച്ച. ഔഡി കാറിലാണ് ബില്‍ ഗേറ്റ്‌സ് എത്തിയത്. 92 ലക്ഷം കുട്ടികള്‍ക്കു എന്‍സെഫലിറ്റിസിനു പ്രതിരോധ വാക്‌സിനേഷന്‍ നല്‍കിതായി യു.പി മുഖ്യമന്ത്രി ബില്‍ ഗേറ്റസിനെ അറിയിച്ചതായി പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ അവിന്‍ഷ് അവാസ്റ്റി പറഞ്ഞു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി ചേര്‍ന്ന് രോഗങ്ങളെക്കുറിച്ച് പഠിക്കുന്ന കാര്യം ബില്‍ ഗേറ്റ്‌സ് ചര്‍ച്ചയില്‍ വെളിപ്പെടുത്തി. ബി.ആര്‍.ഡി മെഡിക്കല്‍ കോളജിലെ റീജിയണല്‍ വെക്റ്റര്‍ ഡിസീസ് സെന്റര്‍ ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്നു ബില്‍ ഗേറ്റ്‌സ് അറിയിച്ചു.
ഇന്നലെ ബില്‍ ഗേറ്റ്‌സ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അമേരിക്കയിലെ മനുഷ്യസ്‌നേഹികളുടെ വിവിധ ക്ഷേമപരിപാടികള്‍ ഇരുവരും തമ്മില്‍ ചര്‍ച്ച ചെയ്തു.
പൊതുജനാരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ (പിഎഫ്‌ഐഎഫ്) രജിസ്‌ട്രേഷന്‍ ഏപ്രില്‍ മാസത്തില്‍ ആഭ്യന്തരമന്ത്രാലയം റദ്ദാക്കിയിരുന്നു. ഈ സന്നദ്ധസംഘടനക്ക് സംഭാവന നല്‍കുന്നവരില്‍ ഒരാളാണ് ഗേറ്റ്‌സ് ഫൗണ്ടേഷന്‍. ബില്‍, മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ രാജ്യത്ത് നടത്തുന്ന ക്ഷേമപ്രവര്‍ത്തനങ്ങളെ രാജ്‌നാഥ് സിംഗ് പ്രശംസിച്ചു. ഗ്രാമീണ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കാനുമുള്ള ‘മാതൃക ഗ്രാമങ്ങള്‍’ നിര്‍മിക്കുന്നതിനു ഫൗണ്ടേഷന്റെ സഹായം ആഭ്യന്തരമന്ത്രി തേടി. കൃഷി, ശുചീകരണ മേഖലകളില്‍ ഉപയോഗിക്കാവുന്ന വിവിധ സാങ്കേതികവിദ്യകള്‍ ഗേറ്റ്‌സ് ചര്‍ച്ചയില്‍ വിശദീകരിച്ചു.
#WATCH: Bill Gates reaches Chief Minister’s office in #Lucknow to meet the CM #UttarPradesh pic.twitter.com/y7enltOYEx
— ANI (@ANI) November 17, 2017
Post Your Comments