പ്രമുഖ നടിയുടെ തല വെട്ടുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ക്ഷത്രിയ മഹാസമാജം രംഗത്ത്. പ്രശസ്ത ബോളിവുഡ് നടി ദീപിക പദുക്കോണിനെ എതിരെയാണ് ഭീഷണി. പദ്മാവതി സിനിമയില്‍ അഭിനയിച്ചതാണ് ഭീഷണിക്കു കാരണം. സിനിമയുടെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിക്കു എതിരെ ഭീഷണിയുണ്ട്. ഇരുവരുടെയും തലവെട്ടുന്നവര്‍ക്കു അഞ്ചുകോടി രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. മീററ്റിലെ ക്ഷത്രിയ സമുദായികാംഗമായ താക്കൂര്‍ അഭിഷേകേ സോമാണ് പാരിതോഷികം പ്രഖ്യാപിച്ച് രംഗത്തു വന്നത്.
സിനിമയില്‍ പദ്മാവതി റാണിയ്ക്ക് അലാവുദ്ദീന്‍ ഖില്‍ജിയുമായി ബന്ധമുണ്ടെന്ന രീതിയിലുള്ള രംഗങ്ങളുണ്ട്. അതു കൊണ്ടാണ് സമാജത്തിനു വേണ്ടി താന്‍ ഇനാം പ്രഖ്യാപിക്കുന്നതെന്നു അഭിഷേകേ സോമ വ്യക്തമാക്കി. നടി രാജ്യം വിട്ടു പോവുക അല്ലാത്ത പക്ഷം തല വെട്ടിയെടുക്കുമെന്നും അദ്ദേഹം ഭീഷണി മുഴുക്കി.
Post Your Comments