അലഹബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ബിജെപി പ്രഖ്യാപിച്ചു. 70 പേരാണ് ആദ്യഘട്ട പട്ടികയിലുള്ളത്. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച 70ല്‍ ഏറെയും സിറ്റിംഗ് എംഎല്‍എമാര്‍ തന്നെയാണ് മത്സരിക്കുക.
ഇതോടൊപ്പം കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്കെത്തിയവര്‍ക്കും പാര്‍ട്ടി അവസരം നല്‍കിയിട്ടുണ്ട്. ആദ്യഘട്ടത്തിനുള്ള 45ഉം രണ്ടാം ഘട്ടത്തിനുള്ള 25ഉം സ്ഥാനാര്‍ഥികലെയാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ മുഖ്യമന്ത്രി വിജയ് രൂപാനി രാജ്കോട്ട് വെസ്റ്റ് മണ്ഡലത്തില്‍ നിന്നും ജനവിധി തേടും.ഡിസംബര്‍ ഏഴ് 14 തീയതികളിലായി രണ്ട് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുക.
Post Your Comments