Latest NewsIndiaNews

മൂക്ക് ചെത്തിക്കളയും; ദീപിക പദുക്കോണിനു ഭീഷണി

ജയ്പുർ: രജപുത്ര രാജ്ഞി റാണി പദ്മാവതിയുടെ കഥ പറയുന്ന ബോളിവുഡ് സിനിമ പദ്മാവതിക്കെതിരെയുള്ള ഭീഷണികൾ തുടരുന്നു. രാജസ്ഥാനിൽനിന്നുള്ള സംഘടനയായ കർണി സേന പദ്മാവതിയായി അഭിനയിക്കുന്ന നടി ദീപിക പദുക്കോണിന്റെ മൂക്ക് ചെത്തിക്കളയുമെന്നാണു ഭീഷണി മുഴക്കിയിരിക്കുന്നത്‌. ഇതുകൂടാതെ, സംഘടന ചിത്രം റിലീസ് ചെയ്യുന്ന ഡിസംബർ ഒന്നിനു രാജ്യവ്യാപകമായി ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

രജപുത്രർ സ്ത്രീകൾക്കെതിരെ കൈ ഉയർത്തിയിട്ടില്ല. എന്നാൽ അങ്ങനെ ചെയ്യേണ്ടിവന്നാൽ അതു ദീപികയുടെ നേർക്കായിരിക്കുമെന്നു കർണി സേനയുടെ നേതാവു വെളിപ്പെടുത്തുന്ന വിഡിയോ പുറത്തുവന്നു. ലക്ഷ്മണൻ എന്താണോ ശൂർപ്പണഖയോടു ചെയ്തത് അതാവും ദീപികയ്ക്കും അനുഭവിക്കേണ്ടിവരിക. ചരിത്രത്തെ ഞങ്ങളുടെ പിതാമഹൻമാർ രക്തം കൊണ്ടാണു എഴുതിയത്. ഒരാളെയും അതിനെ കറുപ്പിക്കാൻ അനുവദിക്കില്ലെന്നും വിഡിയോയിൽ പറയുന്നു.

രക്തം കൊണ്ട് ഒപ്പിട്ടു ചിത്രത്തിനു സർട്ടിഫിക്കറ്റ് നൽകരുതെന്ന് ആവശ്യപ്പെട്ടു സെൻസർ ബോർഡിനു കത്തയയ്ക്കുമെന്ന് ഒരു സംഘമാളുകൾ ഭീഷണിയുയർത്തിയിരുന്നു. വെള്ളിയാഴ്ചയ്ക്കുള്ളിൽ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ 14–ാം നൂറ്റാണ്ടിൽ റാണി പദ്മാവതി താമസിച്ചിരുന്ന ചരിത്രപരമായ ചിറ്റോർഗഡ് കോട്ടയിലേക്കു വിനോദസഞ്ചാരികളെ കടത്തിവിടാൻ അനുവദിക്കില്ലെന്നും കർണി സേനയുടെ ഭീഷണിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button