തിരുവനന്തപുരം: സിപിഐയ്ക്കു യുഡിഎഫിലേക്കു ക്ഷണം. ആര്‍എസ്പി നേതാവ് എഎ അസീസാണ് സിപിഐയെ യുഡിഎഫിലേക്കു ക്ഷണിച്ചത്. മന്ത്രി തോമസ് ചാണ്ടിയുടെ രാജിയെ തുടര്‍ന്ന സിപിഎം – സിപിഐ അഭിപ്രായ വ്യത്യാസം രൂക്ഷമായിരുന്നു. ഈ സാഹചര്യത്തിലാണ് എഎ അസീസാണ് സിപിഐ യുഡിഎഫിലേക്കു ക്ഷണിക്കുന്നത് എന്നതു ശ്രദ്ധേയമാണ്.
സിപിഐക്ക് നല്ലത് എല്‍ഡിഎഫില്‍ നിന്നും പോകുന്നതാണ് എന്നു അസീസ് പറഞ്ഞു. സിപിഐ എല്‍ഡിഎഫില്‍ തുടര്‍ന്നാല്‍ സിപിഎമ്മിന്റെ ആട്ടുംതുപ്പും അനുഭവിക്കാന്‍ ഇടയാകും. ഇതു സിപിഐയുടെ നാശത്തിനു കാരണമാകും.
സംസ്ഥാനത്തെ സമകാലീന രാഷ്ട്രീയ അനുഭവങ്ങൾ സിപിഐയെ എല്‍ഡിഎഫ് വിടാന്‍ പ്രേരിപ്പിക്കുന്നതാണ്. നിലവിലെ സാഹചര്യത്തില്‍ സിപിഐ യുഡിഎഫിന്റെ ഭാഗമായി മാറുന്നതാണ് സിപിഐയ്ക്കു നല്ലത്. മുന്‍കാല അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഇടതു മുന്നണി ബന്ധം ഉപേക്ഷിച്ച് യുഡിഎഫുമായി സഹകരിച്ച് സര്‍ക്കാര്‍ രൂപീകരുന്നതാണ് അവര്‍ക്കു നല്ലതെന്നും അസീസ് കൂട്ടിച്ചേര്‍ത്തു.
Post Your Comments