ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി ഉടന്‍ ചുമതലയേല്‍ക്കുമെന്ന് റിപ്പോര്‍ട്ട്. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണമാണ് രാഹുലിന്റെ സ്ഥാനാരോഹണം വൈകിച്ചതെന്നാണ് സൂചനകള്‍. നവംബർ 30 നകം രാഹുൽ അധ്യക്ഷനാകുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചേരേണ്ട തിയതിയെ സംബന്ധിച്ച് രണ്ട് ദിവസത്തിനകം തീരുമാനമാകും.
രാഹുല്‍ അധ്യക്ഷനാകുന്നതോടെ കോണ്‍ഗ്രസില്‍ ചില നിര്‍ണായക മാറ്റങ്ങളുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാഹുലിനെ സഹായിക്കാനായി രണ്ട് പുതിയ നേതാക്കള്‍ പ്രവര്‍ത്തക സമിതിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നു.
Post Your Comments