ബംഗളൂരു: കര്‍ണാടക നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ മുങ്ങിയ കോണ്‍ഗ്രസ് എംഎല്‍എ മ്യൂസിക് ലോഞ്ചില്‍ ഡാന്‍സ് കളിക്കാനാണ് പോയതെന്ന് റിപ്പോർട്ട്. പരിപാടിയില്‍ ഡാന്‍സ് ചെയ്യുന്ന എംഎല്‍എയുടെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. സിനിമാ താരവും കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എയുമായ എംഎച്ച് അംബരീഷാണ് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാതെ മ്യൂസിക് ലോഞ്ചിങ് പരിപാടിയില്‍ ഡാന്‍സ് കളിക്കാന്‍ പോയത്.
അതേസമയം നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കണോ വേണ്ടയോ എന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണെന്നും ഇത്തരം നിസാരമായ കാര്യങ്ങളില്‍ അല്ല, ഗൗരവമേറിയ മറ്റു കാര്യങ്ങളിലാണ് മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധചെലുത്തേണ്ടതെന്നും കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡണ്ട് ദിനേഷ് ഗുണ്ടു റാവു എംഎല്‍എയെ ന്യായീകരിച്ച് വ്യക്തമാക്കി.
#WATCH: Karnataka Cong MLA Ambarish skips assembly session in Belgavi, seen dancing at a music launch in Bengaluru, y’day (Amateur Video) pic.twitter.com/1mmb2mdqoK
— ANI (@ANI) November 15, 2017
Post Your Comments